Advertisment

മലർവാടി ടീൻസ് ഗ്ലോബൽ ലിറ്റിൽ സ്കോളർ; വെസ്റ്റേൻ പ്രൊവിൻസ് സ്വാഗതസംഘം രൂപീകരിച്ചു

New Update

ജിദ്ദ: മലർവാടി ബാലസംഘവും ടീൻ ഇന്ത്യയും സംയുക്തമായി കുട്ടികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഗ്ലോബൽ ലിറ്റിൽ സ്കോളർ ഓൺലൈൻ വിജ്ഞാനോത്സവത്തിന്റെ സൗദി വെസ്റ്റേൻ പ്രൊവിൻസ് സ്വാഗതസംഘം രൂപീകരിച്ചു.

Advertisment

publive-image

മലർവാടി ടീൻസ് ഗ്ലോബൽ ലിറ്റിൽ സ്കോളർ മത്സരത്തിനായി വെസ്റ്റേൻ പ്രൊവിൻസിന് കീഴിലുള്ള രജിസ്ട്രേഷൻ അബ്ദുൽ ഷുക്കൂർ അലി ഉദ്ഘാടനം ചെയ്യുന്നു.

എൻ കെ അബ്ദുൽ റഹീം മുഖ്യ രക്ഷാധികാരിയും എ നജ്മുദ്ദീൻ ജനറൽ കോഡിനേറ്ററും കെ കെ നിസാർ, സാബിത്ത്‌ മഞ്ചേരി എന്നിവർ അസി. കോഡിനേറ്റർമാരുമായ കമ്മിറ്റിയിൽ അബ്ദുശുക്കൂർ അലി, അബ്‌ദുസലീം വേങ്ങര, സി.എച്ച്‌ ബഷീർ, വി.എം സഫറുള്ള, അബ്ദുൽ ഹക്കീം, ജാബിർ വാണിയമ്പലം, അബ്ദുൽ റഹ്മാൻ വടുതല, റഷീദ്‌ കടവത്തൂർ, നൗഷാദ്‌ നിഡോളി, മൂസ്സ മാനു മദീന, സഫീർ മക്ക, ഇസ്മയിൽ മാനു ജിസാൻ എന്നിവർ അംഗങ്ങളാണ്.

മത്സരത്തിനായി വെസ്റ്റേൻ പ്രൊവിൻസിന് കീഴിലുള്ള രജിസ്ട്രേഷൻ തനിമ ആക്ടിംഗ് പ്രസിഡന്റ് അബ്ദുൽ ഷുക്കൂർ അലി ഉദ്ഘാടനം ചെയ്തു. സാഹിത്യം, കല, സംസ്കാരം, കായികം, ഗണിതം തുടങ്ങി വിവിധങ്ങളായ മേഖലകളിലേക്കു അറിവ് നൽകുന്ന രീതിയിലാണ് മത്സരം ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ഒന്നു മുതൽ 10 വരെ ക്‌ളാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ജനുവരി 23 മുതൽ ഫെബ്രുവരി 28 വരെ മൂന്ന് ഘട്ടങ്ങളിലായാണ് മത്സരം നടക്കുക.

കുട്ടികളോടൊപ്പം കുടുംബത്തിനും പങ്കെടുക്കാൻ സാധിക്കുന്ന ആദ്യ ഗ്ലോബൽ ഓൺലൈൻ മത്സരത്തിൽ പങ്കെടുക്കുവാൻ www.malarvadi.org എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണെന്നും വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

 

Advertisment