നസീർ ബദറുദീൻ കഥയെഴുതി സംവിധാനം നിർവഹിച്ച 'യുവർസ് ലവിങ്‌ലി' എന്ന ഹ്രസ്വചിത്രം മ്യൂസിക്247 യൂട്യൂബിൽ റിലീസ് ചെയ്തു. ഒരു ഭര്‍ത്താവ് ജോലി കഴിഞ്ഞു തിരികെ വീട്ടിൽ എത്തുമ്പോൾ ഭാര്യ മിസ്സിംഗ് ആണെന്ന് മനസ്സിലാക്കുന്നതും അവരെ അന്വേഷിക്കുന്നതുമാണ് കഥയുടെ സാരം.
Advertisment
17 മിനിറ്റ് ദൈർഘ്യമുള്ള ഷോർട് ഫിലിം തുടക്കം മുതൽ തികഞ്ഞ സസ്‌പെൻസും ക്ലൈമാക്സ് പ്രേക്ഷകർ പ്രതീക്ഷിക്കാത്ത രീതിയിലുമാണ് ചത്രീകരിച്ചിരിക്കുന്നത്.
ബിലാസ് നായർ, സരിൻ, മണി നായർ, രമ്യ ശ്യാം, പ്രദീപ് ജോസഫ്, സുബിത് ബാബു എന്നിവർ ഈ ത്രില്ലറിൽ അഭിനയിച്ചിട്ടുണ്ട്. സിബിൻ ചന്ദ്രൻ ഛായാഗ്രഹണവും ക്രിസ്റ്റി സെബാസ്റ്റ്യൻ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. അരുൺ രാജിന്റെതാണ് പശ്ചാത്തലസംഗീതം. നസീർ ബദറുദീൻ തന്നെയാണ് ഈ ഹ്രസ്വചിത്രം നിർമിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ ഓൺലൈൻ പാർട്ണർ.