‘ആർട്ടിസ്റ്റ് കുളത്തിലേക്ക് ചാടുകയാണല്ലോ, അപ്പോ ക്യാമറയും ഒപ്പം ചാടട്ടെ’; ഇവിടെ ആര്‍ട്ടിസ്റ്റ് ചാടിയില്ല. ക്യാമറമാന്‍ ചാടി !!

Thursday, March 1, 2018

ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലെ ശ്രീനിവാസന്റെ പ്രശസ്തമായ ഡയലോഗ് ‘ആർട്ടിസ്റ്റ് കുളത്തിലേക്ക് ചാടുകയാണല്ലോ, അപ്പോ ക്യാമറയും ഒപ്പം ചാടട്ടെ’ എന്നതിന്റെ ആവിഷ്കാരമാണിവിടെ നടന്നത്. പക്ഷെ ആര്‍ട്ടിസ്റ്റ് ചാടിയില്ല, ക്യാമറമാന്‍ ചാടി.

ഒരു പരസ്യചിത്രീകരണത്തിനിടെയാണ് സംഭവം നടന്നത്. നടി തരുഷി കുളത്തിലേക്ക് ചാടാൻ കാത്തിരിക്കുന്ന ക്യാമറാമാൻ. റെഡി 1, 2, 3 പറയുന്നു. പിന്നാലെ ക്യാമറാമാൻ ചാടുന്നു. നടിയാവട്ടെ ചാടിയുമില്ല. ക്യാമറയും ക്യാമറാമാനും കുളത്തിൽ.

ക്യാമറാമാൻ സി.ടി കബീർ ആണ് ക്യാമറയുമായി കുളത്തിൽ ചാടിയത്. ചിത്രീകരണത്തിനിടയില്‍ സംഭവിച്ച രസകരമായ ഈ നിമിഷം ആരോ ക്യാമറയിൽ പകർത്തുകയായിരുന്നു.

×