Advertisment

നടന്‍ സെന്തില്‍ കൃഷ്ണ വിവാഹിതനായി, വധു അഖില

author-image
ഫിലിം ഡസ്ക്
Updated On
New Update

ഗുരുവായൂര്‍:  നടന്‍ സെന്തില്‍ കൃഷ്ണ വിവാഹിതനായി. കോഴിക്കോട് സ്വദേശി അഖിലയാണ് വധു. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. തിങ്കളാഴ്ച തിരുവനന്തുപരത്ത് വച്ചാണ് വിവാഹ സല്‍ക്കാരം നടക്കുക.

Advertisment

publive-image

ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലൂടെയായിരുന്നു നായകനായുള്ള സെന്തിലിന്‍റെ അരങ്ങേറ്റം. കലാഭവന്‍ മണിയുടെ ജീവിതം പറയുന്ന ചിത്രത്തില്‍ രാജാമണി എന്ന വേഷമായിരുന്നു സെന്തിലിന്‍റേത്. പിന്നീട് വൈറസിലും മികച്ച വേഷത്തില്‍ സെന്തില്‍ എത്തി.

publive-image

ടെലിവിഷന്‍ കോമഡി സീരിയലുകളിലൂടെയാണ് സെന്തില്‍ വെള്ളിത്തിരയിലെത്തുന്നത്. 2009 ല്‍ കലാഭവന്‍ മണിയുടെ പുള്ളിമാനാണ് ആദ്യ ചിത്രം. മിമിക്രിതാരമായി സ്റ്റേജ് ഷോകളിലെ നിറസാന്നിദ്ധ്യമായിരുന്നു താരം. വിനയന്‍ സംവിധാനം ചെയ്യുന്ന ആകാശ ഗംഗ 2 ആണ് സെന്തിലിന്‍റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

publive-image

 

Advertisment