Advertisment

'വ്യാജവാര്‍ത്തയാണ് പ്രചരിക്കുന്നത്. ഇത് എന്നേയും എന്റെ കുടുംബത്തേയും മാനസികമായി തളര്‍ത്തുന്നു' - നടി അഞ്ജു

author-image
ഫിലിം ഡസ്ക്
Updated On
New Update

ബാലതാരമായി വന്ന് മലയാള സിനിമയില്‍ നായികയായി തിളങ്ങിനിന്ന താരമായിരുന്നു അഞ്ജു. പിന്നീട് മലയാള സിനിമയില്‍ നിന്നും അപ്രത്യക്ഷയായ താരം തമിഴ് സീരിയലുകളില്‍ സജീവമമായിരുന്നു.

Advertisment

ഈയിടെ അഞ്ജു മരിച്ചുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ ഇതിന് മറുപടിയുമായി അഞ്ജു തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

publive-image

"വ്യാജവാര്‍ത്തയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. നിരവധി പേര്‍ക്ക് ഇത്തരത്തിലുള്ള പ്രശ്‌നം നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ ഞാനും അതാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇത് എന്നേയും എന്റെ കുടുംബത്തേയും മാനസികമായി തളര്‍ത്തുന്നു". അഞ്ജു മാധ്യമങ്ങളോട് വ്യക്തമാക്കി.

അഞ്ജുവിന്റെ സുഹൃത്തും ഛായാഗ്രാഹകനുമായ നാട്ടിയും വ്യാജവാര്‍ത്തകള്‍ക്കെതിരേ രംഗത്ത് വന്നിട്ടുണ്ട്. "അഞ്ജു കുടുംബത്തോടൊപ്പം  ജീവനോടെ തന്നെയുണ്ട്. ഒരുപാട് പേര്‍ അവര്‍ മരിച്ചുവെന്ന തരത്തിൽ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു.

അവര്‍ വത്സരവാക്കത്ത് സന്തോഷത്തോടെ ജീവിക്കുകയാണ്. എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്?"-നാട്ടി ചോദിക്കുന്നു.

Advertisment