Advertisment

അവസരങ്ങള്‍ നിഷേധിച്ചാല്‍ ഞാന്‍ തന്നെ അവസരങ്ങള്‍ സൃഷ്ടിക്കും. സിനിമയോ കലയോ ആരുടേയും സ്വത്തായി മാറ്റിവച്ചിട്ടുള്ളതല്ല. ആ ചിന്ത മണ്ടത്തരമാണ് - പാര്‍വതി

author-image
ഫിലിം ഡസ്ക്
New Update

നിക്ക് അവസരങ്ങള്‍ നിഷേധിച്ചാല്‍ അവ സൃഷ്ടിക്കുമെന്ന് നടി പാര്‍വതി. സിനിമയോ കലയോ ആരുടേയും സ്വത്തായി മാറ്റിവച്ചിട്ടുള്ളതല്ലന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞു.

Advertisment

publive-image

"എനിക്ക് അവസരങ്ങള്‍ നഷ്ടമാകുന്നുണ്ടായിരിക്കാം. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഞാന്‍ തന്നെ അവസരങ്ങള്‍ സൃഷ്ടിക്കും. പണ്ടത്തെ പോലെയല്ല. ഈ പറയുന്ന ഒരു ആണിനും പെണ്ണിനും ആര്‍ക്കും വേണ്ടിയും കാത്തിരിക്കേണ്ട ആവശ്യമില്ല. അതായത് സിനിമയോ കലയോ ആരുടേയും സ്വത്തായി മാറ്റിവച്ചിട്ടുള്ളതല്ല. അങ്ങനെയുള്ള ചിന്ത തന്നെ മണ്ടത്തരമാണ്.

അവസരങ്ങള്‍ നഷ്ടപ്പെടുന്നത് കഴിഞ്ഞ കൊല്ലം വളരെയധികം ബാധിച്ചിട്ടുണ്ട്. അതെന്റെ കാര്യത്തില്‍ മാത്രല്ല. ഞാന്‍ എപ്പോഴും പറയുന്ന കാര്യമാണ്. ഞാന്‍ പ്രിവിലേജ്​ഡ് ആയിട്ടുള്ള ആളാണ്. ഇത് പറയുമ്പോഴും ഞാന്‍ ആ പ്രിവില്ലേജില്‍ നിന്നുകൊണ്ടാണ് പറയുന്നത്.

ഡബ്ല്യൂ.സി.സിയിലെ അംഗങ്ങള്‍ക്ക് പുറമേ നമ്മളെ പിന്തുണച്ചു എന്നതിന്റെ പേരില്‍ സിനിമ നഷ്ടപ്പെട്ടിട്ടുള്ള സ്ത്രീകളും പുരുഷന്മാരുമുണ്ട്. കാരണം ഇവിടെ ചില ഗ്യാങ്ങുകള്‍ ഉണ്ട്"-പാര്‍വതി പറഞ്ഞു.

 

Advertisment