ഒരു അഡാറ് ലവ്വിലെ പേളി മാണിയെഴുതിയ ‘മുന്നാലെ പോണാലെ’ ഗാനത്തിന്റെ ടീസർ യൂട്യൂബിൽ ഒന്നാം സ്ഥാനത്ത്

Friday, May 18, 2018

ഒമർ ലുലു സംവിധാനം നിർവഹിക്കുന്ന ‘ഒരു അഡാറ് ലവ്’ന്റെ രണ്ടാമത്തെ ഗാനത്തിന്റെ ടീസർ ഇന്നലെ റിലീസ് ചെയ്തതിനു ശേഷം പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.

ഗാനം ഇപ്പോൾ യൂട് യൂബിൽ ഒന്നാം സ്ഥാനത്ത് തരംഗമായി ഒരു ദിവസത്തിനുള്ളിൽ 6.5 ലക്ഷം വ്യൂസും 17,000 ലൈക്‌സും നേടിയിരിക്കുന്നു.

“മുന്നാലെ പോണാലെ” എന്ന് തുടങ്ങുന്ന തമിഴ് ഗാനം ഷാൻ റഹ്മാനാണ് ഈണം നൽകി ആലപിച്ചിരിക്കുന്നത്. ഇത് ഷാൻ റഹ്മാന്റെ ആദ്യത്തെ തമിഴ് ഗാനം കൂടിയാണ്. പേളി മാണിയാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്.

ഒമർ ലുലു കഥയെഴുതി സംവിധാനം നിർവഹിക്കുന്ന ‘ഒരു അഡാറ് ലവ്’ പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ കഥയാണ് പറയുന്നത്.

പുതുമുഖ താരങ്ങളായ പ്രിയ പ്രകാശ് വാരിയർ, റോഷൻ അബ്ദുൾ റഹൂഫ്, നൂറിൻ ഷെരീഫ്, മിഷേൽ ആൻ ഡാനിയേൽ, മാത്യു, സിയാദ് ഷാജഹാൻ, ദിൽറുപ അസ്വദ് അല്ഖമർ, വൈശാഖ് പവനൻ, യാമി സോന എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ചിത്രത്തിന്റെ ആദ്യ ഗാനം “മാണിക്യ മലരായ പൂവി”യും വൈറൽ ഹിറ്റായിരുന്നു. സൗത്ത് ഇന്ത്യയിൽ നിന്നും യൂട്യൂബിൽ ഏറ്റവും വേഗത്തിൽ 5 കോടി വ്യൂസ് കരസ്ഥമാക്കിയ വീഡിയോയായി. വെറും 28 ദിവസങ്ങൾക്കുള്ളിലാണ് ഗാനം ഈ നേട്ടം കൈവരിച്ചത്.

ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് സാരംഗ് ജയപ്രകാശും, ലിജോ പനാടനും ചേർന്നാണ്. സിനു സിദ്ധാർഥ് ഛായാഗ്രഹണവും അച്ചു വിജയൻ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു.

ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഷാൻ റഹ്‌മാനാണ്. ഔസേപ്പച്ചൻ മൂവി ഹൌസിന്റെ ബാനറിൽ ഔസേപ്പച്ചൻ വാളക്കുഴിയാണ് ഈ ചിത്രം നിർമിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.

×