‘പതിനഞ്ചു വർഷം മുൻപുള്ള രണ്ടു പേർ. ഇനി ഇതു വേറെ രീതിയിൽ എടുത്തു കൊല്ലാൻ നോക്കല്ലേ’ – അമ്പിളിദേവിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആദിത്യന്‍

ഫിലിം ഡസ്ക്
Saturday, April 13, 2019

മ്പിളി ദേവിക്കൊപ്പം 15 വർഷം മുന്‍പ് എടുത്ത ചിത്രം പങ്കുവച്ച് ജയൻ ആദിത്യൻ. 15 വര്‍ഷം മുമ്പുള്ള ഇരുവരുടെയും ചിത്രവും അടുത്തിടെ എടുത്ത ചിത്രവും ചേര്‍ത്താണ് ആദിത്യൻ സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്തത്.

‘പതിനഞ്ചു വർഷം മുൻപുള്ള രണ്ടു പേർ. ഇനി ഇതു വേറെ രീതിയിൽ എടുത്തു കൊല്ലാൻ നോക്കല്ലേ’– ചിത്രത്തിനൊപ്പം ആദിത്യൻ കുറിച്ചു.

’15 ഇയർ ചലഞ്ച് ആണോ, പ്രായം കൂടും തോറും ഗ്ലാമറും കൂടുകയാണല്ലോ’ എന്നിങ്ങനെ കമന്റുകളുമായി ആരാധകരുമെത്തി.

കൊല്ലം കൊറ്റൻകുളങ്ങര ദേവീക്ഷേത്രത്തിൽ ജനുവരി 28ന് ആയിരുന്നു അമ്പിളി ദേവി–ആദിത്യന്‍ വിവാഹം.

×