Advertisment

മധുരരാജയിലെ തന്റെ കഥാപാത്രത്തിന്റെ പേരിനാല്‍ പൊല്ലാപ്പ് പിടിച്ച് അജു വര്‍ഗീസ്‌ !

author-image
ഫിലിം ഡസ്ക്
Updated On
New Update

മ്മൂട്ടി ചിത്രം മധുരരാജയിലെ  അജുവിന്റെ ക്യാരക്ടർ പോസ്റ്റർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ചിത്രത്തിലെ തന്റെ പേരുമൂലം പൊല്ലാപ്പ് പിടിച്ചിരിക്കുകയാണ് അജു. സുരു എന്നാണ് ആജുവിന്റെ കഥാപാത്രത്തിന്റെ പേര്. എന്നാല്‍ ഇത് തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയെ പരിഹസിക്കുന്ന പേരാണെന്ന് ആരോപിച്ച് ആരാധകർ രംഗത്തെത്തി.

Advertisment

publive-image

പോസ്റ്ററിനു താഴെ വിജയ്–സൂര്യ ആരാധകർ അങ്ങോട്ടും ഇങ്ങോട്ടും പോരിനിറങ്ങി. വിജയ് ആരാധകര്‍ അജുവിന് പിന്തുണയുമായെത്തി. എന്നാല്‍ സൂര്യ ആരാധകര്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ഒടുവില്‍ ഇരുവരും തമ്മിലുള്ള ഫൈറ്റ് രൂക്ഷമായതോടെ അജു വര്‍ഗീസ്‌ തന്നെ രംഗത്തെത്തി.

'പ്രിയപ്പെട്ട സൂര്യ സർ ഫാൻസ്‌ അറിയുവാൻ,

മധുരരാജാ എന്ന സിനിമയിലെ എന്റെ പേര് ഞാൻ അല്ല ഇട്ടതു മാത്രം അല്ല അതും നിങ്ങൾ കരുതുന്ന പോലെ ആ വലിയ മനുഷ്യനെ കളിയാക്കാൻ വേണ്ടിയും അല്ല.

അദ്ദേഹത്തിനെ ആരാധിക്കുന്ന ഫോക്കസ് ഔട്ടിൽ നിൽക്കുന്ന ഒരുവൻ.' - അജു തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഒപ്പം സൂര്യക്കൊപ്പമുള്ള തന്റെ ചിത്രവും പങ്കുവച്ചു.

 

Advertisment