Advertisment

അടിപൊളി ധമക്കയിലെ അടിപൊളി അക്ബർ ഖാൻ

author-image
ഫിലിം ഡസ്ക്
New Update

വ്യത്യസ്ത മായ ശബ്ദം കൊണ്ടും ആലാപന ശൈലി കൊണ്ടും കേരളക്കരയെ ഒന്നടങ്കം കയ്യിലെടുക്കുകയാണ് യുവ ഗായകനും തൃശൂർ സ്വദേശിയുമായ അക്ബർ ഖാൻ. അതുകൊണ്ട് തന്നെ വലിയൊരു കൂട്ടം ആരാധകർ അക്ബറിനു സോഷ്യൽ മീഡിയയിൽ ഉണ്ട്.

Advertisment

publive-image

ഒമർ ലുലു സംവിധാനം ചെയ്ത ധമക്കയിലെ വൈറലായ പാട്ട് "അടിപൊളി ധമാക്ക" യിലെ ലീഡിങ് വോയ്‌സ് അക്ബറിന്റേതാണ്‌. മലയാളത്തിലും തെലുങ്കിലുമായി പ്രശസ്ത സംഗീത സംവിധായകർക്കൊപ്പം ഒമ്പതോളം സിനിമകളിൽ അക്ബർ ഇതിനോടകം പാടി കഴിഞ്ഞു.

publive-image

അക്ബറിന്റേതായി ഇതുവരെ ഇറങ്ങിയ എല്ലാ പാട്ടുകളും വമ്പൻ ഹിറ്റാണ് അതുകൊണ്ട് തന്നെ ഈ പാട്ടുകളെല്ലാം യൂട്യൂബ് ട്രെൻഡിങ്ങിൽ മുൻനിരയിൽ വന്നിരുന്നു . ഉല്ലാസം മൂവിയിൽ ആണ് അക്ബറിന്റെതായി വരാനിരിക്കുന്ന പാട്ട്.

publive-image

ഇത് വരെ ഇറങ്ങിയ പാട്ടുകൾ

എന്നുയിരെ പെൺ കിളിയെ (മാർഗ്ഗംകളി - 2019)

അടിപൊളി ധമാക്ക (ധമാക്ക - 2020)

മൂകമായ് (എടക്കാട് ബറ്റാലിയൻ - 2019)

Advertisment