Advertisment

'കളിവീട് എന്ന സിനിമയില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ആ ശബ്ദം കടംകൊള്ളാനായില്ലെങ്കിലും സ്‌നേഹമൊരുപാട് കിട്ടി'

author-image
ഫിലിം ഡസ്ക്
New Update

ന്തരിച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലിയെ അനുസ്മരിച്ച് നടി മഞ്ജു വാര്യര്‍. 'കളിവീട്' എന്ന സിനിമയില്‍ ആനന്ദവല്ലി ചേച്ചിയോടൊപ്പം ഒരുമിച്ച് അഭിനയിക്കാന്‍ കഴിഞ്ഞെന്നും ശബ്ദം തനിക്ക് കടം കൊള്ളാനായില്ലെങ്കിലും ആ സിനിമയിലൂടെ സ്‌നേഹമൊരുപാട് കിട്ടിയെന്നും മഞ്ജു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Advertisment

publive-image

മഞ്ജുവാര്യറുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ആനന്ദവല്ലി ചേച്ചിയെക്കുറിച്ചുള്ള ഓര്‍മകളിലേക്ക് ആദ്യം കടന്നുവരുന്നത് ഒരു തലവാചകമാണ്. 'ആയിരം നാവുള്ള ആനന്ദവല്ലി..' ചേച്ചിയെക്കുറിച്ചുള്ള ഒരു പത്രഫീച്ചറിന്റെ തലക്കെട്ടായിരുന്നു അത്. ശരിയാണ്. ഒരുപാട് പേരുടെ നാവായിരുന്നു ആനന്ദവല്ലി ചേച്ചി. എത്രയോ അഭിനേത്രിമാരുടെ ശക്തമായ കഥാപാത്രങ്ങള്‍ ചേച്ചിയുടെ ശബ്ദത്തിലൂടെ കൂടുതല്‍ മികവുറ്റതായി.

'കളിവീട്' എന്ന സിനിമയില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ചേച്ചിയുടെ ശബ്ദം കടംകൊള്ളാനായില്ലെങ്കിലും ആ സിനിമയിലൂടെ സ്‌നേഹമൊരുപാട് കിട്ടി. മലയാളസിനിമയുടെ നാവായിരുന്ന പ്രിയ കലാകാരിക്ക് ആദരാഞ്ജലി.

Advertisment