Advertisment

മമ്മൂട്ടിക്കൊപ്പം അനുഷ്​ക ഷെട്ടിയെത്തുന്നു

author-image
ഫിലിം ഡസ്ക്
New Update

മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായി തെന്നിന്ത്യൻ സുന്ദരി അനുഷ്​ക ഷെട്ടിയെത്തുന്നു. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം പരോളിന്‍റെ സംവിധായകൻ ശരത്​ സന്ദിത്​ ആണ്​ അനുഷ്​ക-മമ്മൂട്ടി ചിത്രത്തെക്കുറിച്ചുള്ള സൂചന നൽകിയത്​.

Advertisment

publive-image

പരോളിന്​ മുമ്പായാണ് മമ്മൂട്ടിയെ​ വെച്ച്​ ഒരു ബിഗ്​ ബജറ്റ്​ ചിത്ര൦ പ്ലാന്‍ ചെയ്തത്​. അനുഷ്​ക ഷെട്ടിയെ നായികയാക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ അത്​ ഡേറ്റ്​ പ്രശ്​നമായതിനാൽ നടക്കാതെ പോയി. എന്നാൽ പരോളി​ന്‍റെ റിലീസിന്​ ശേഷം ചിത്രത്തിന്‍റെ പ്രാരംഭ പണികൾ തുടങ്ങുമെന്ന്‍ ശരത് ഒരു ഒാൺലൈൻ മാധ്യമത്തോട്​ പറഞ്ഞു.

ചെന്നൈയിലുള്ള പ്രശസ്തനായ ഒരു എഴുത്തുകാരനാണ് ഈ സിനിമയ്ക്ക്​ വേണ്ടി കഥയും തിരക്കഥയും ഒരുക്കുന്നത്​.

Advertisment