Advertisment

''അപ്പുവിന്റെ സത്യാന്വേഷണ''ത്തിന് മൂന്ന് അന്താരാഷ്ട്ര ചലച്ചിത്രമേള അവാര്‍ഡുകള്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  എവിഎ പ്രൊഡക്ഷന്‍സിന്റെ ഡോ. എ.വി. ആനൂപും ഇ 4 എന്റര്‍ടെയ്ന്‍മെന്റിന്റെ മുകേഷ് മേത്തയും ചേര്‍ന്ന് നിര്‍മിച്ച് സോഹന്‍ലാല്‍ സംവിധാനം ചെയ്ത മലയാളം ചിത്രം ''അപ്പുവിന്റെ സത്യാന്വേഷണം'' മൂന്ന് അന്താരാഷ്ട്ര ചലച്ചിത്രമേള അവാര്‍ഡുകള്‍ കരസ്ഥമാക്കി.

Advertisment

സാന്‍ ഡിയാഗോ രാജ്യാന്തര കുട്ടികളുടെ ചലചിത്രോല്‍സവത്തില്‍ ചിത്രം പ്രത്യേക ജൂറി അവാര്‍ഡ് കരസ്ഥമാക്കി കൊണ്ടായിരുന്നു തുടക്കം. റഷ്യയിലെ നാദിം ഫിലിം ഫെസ്റ്റിവലിലും വോട്ട്കിന്‍സ്‌ക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും മികച്ച ഫീച്ചര്‍ ഫിലിമിനുള്ള അവാര്‍ഡുകളും സിനിമ സ്വന്തമാക്കി. 39 രാജ്യങ്ങള്‍ ചലചിത്രോല്‍സവങ്ങളില്‍ പങ്കെടുത്തു.

publive-image

ഗാന്ധിയന്‍ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള സത്യം മനസ്സിലാക്കുന്നതില്‍ ഒരു കുട്ടിയുടെ യാഥാര്‍ത്ഥ്യപരമായ സമീപനത്തെ കേന്ദ്രീകരിക്കുന്ന സിനിമ എല്ലാ തലങ്ങളിലും സത്യമായിരിക്കുന്നതിനെക്കുറിച്ച് പുനഃസ്ഥാപിക്കുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഗാന്ധിയനെ അവതരിപ്പിക്കുന്നത് നിര്‍മാതാവ് ഡോ. എ.വി.അനൂപാണ്.

മൂന്നു രാജ്യാന്തര പുരസ്‌കാരങ്ങളിലൂടെ ആദരിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും ഒമ്പതു വയസുകാരനായ അപ്പുവിന്റെ ധാര്‍മിക പ്രതിസന്ധിയും നല്ല മാര്‍ഗങ്ങളിലൂടെ സഞ്ചരിക്കുന്നതിന് ഗാന്ധിയന്‍ മുത്തച്ഛനില്‍ നിന്നും ലഭിക്കുന്ന പ്രോല്‍സാഹനവുമാണ് ചിത്രം അവതരിപ്പിക്കുന്നതെന്നും പ്രക്ഷുബ്ധമായ ഈ കാലഘട്ടങ്ങള്‍ക്കിടയിലും ഗാന്ധിയന്‍ മൂല്യങ്ങളും തത്ത്വചിന്തകളും മനുഷ്യരാശിക്കുള്ള വഴികാട്ടിയാണെന്നും ഒരു ചലചിത്ര നിര്‍മാതാവ് എന്ന നിലയില്‍ മാഹാത്മ നല്‍കുന്ന പാഠങ്ങളും മൂല്യങ്ങളും യുവ തലമുറയിലെത്തിക്കണമെന്ന് തോന്നിയെന്നും ഡോ.എ.വി.അനൂപ് പറഞ്ഞു.

സിനിമയിലെ ബാലതാരമായ റിഥുന്‍ മികച്ച ബാല താരത്തിനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു. കേരള ഫിലിം ക്രിറ്റിക്‌സിന്റെ മികച്ച കോസ്റ്റ്യൂം, മികച്ച ബാല താരം എന്നീ അവാര്‍ഡുകളും ലഭിച്ചു. മികച്ച ഛായാഗ്രഹനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ എം.ജെ. രാധാകൃഷ്ണനാണ് ഈ ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. മണിയന്‍ പിള്ള രാജു, സുധീര്‍ കരമന, മീര വാസുദേവന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Advertisment