Advertisment

അഡാറ് ലവില്‍ തിരക്കഥ മാറ്റിയപ്പോള്‍ അരുണിന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം കുറഞ്ഞതില്‍ ഒരുപാട് വിഷമം ഉണ്ടായിരുന്നു. വൈകിയെത്തിയ ഈ അര്‍ഹതയ്ക്കുള്ള അവസരം കാണുമ്പോള്‍ വളരെ സന്തോഷം - നൂറിന്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

മര്‍ ലുലുവിന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രം 'ധമാക്ക'യില്‍ ഒളിമ്പ്യന്‍ അന്തോണി ആദത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച അരുണ്‍ ആണ് നായകന്‍. അഡാറ് ലവില്‍ ഒരു പ്രധാന വേഷമായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും, പ്രതീക്ഷിക്കാതെ വന്ന  ചില മാറ്റങ്ങള്‍ കൊണ്ട് ആ അവസരം അരുണില്‍ നിന്ന് മാറിയകന്നുപോയി. ആ അവസരമാണ് ഒരു നിയോഗം പോലെ അരുണിന് ഇപ്പോള്‍ കിട്ടിയതെന്ന് ഒമര്‍ ലുലു തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു.

Advertisment

publive-image

അരുണിന് ആശംസകളുമായി നടി നൂറിന്‍ ഷെരീഫും ഇന്‍സ്റ്റാഗ്രാമില്‍ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. ഒമര്‍ ലുലു ചിത്രമായ അഡാര്‍ ലൗവില്‍ പ്രിയ പ്രകാശ് വാര്യര്‍, നൂറിന്‍ ഷെരീഫ്, റോഷന്‍ തുടങ്ങിയവര്‍ക്കൊപ്പം അരുണും വേഷമിട്ടിരുന്നു. എന്നാല്‍ സിനിമയുടെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കെ തിരക്കഥയില്‍ മാറ്റം വരുത്തിയപ്പോള്‍ അരുണിന്റെ കഥാപാത്രം ചുരുങ്ങിപ്പോയി. അതില്‍ അദ്ദേഹത്തിന് ഒരുപാട് വിഷമം ഉണ്ടായിരുന്നുവെന്നും ധമാക്കയില്‍ നായകനായി കാണുന്നതില്‍ തനിക്ക് ഏറെ സന്തോഷം തോന്നുന്നുവെന്നും നൂറിന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

'ധമാക്കയില്‍ അരുണ്‍ ചേട്ടനാണ് നായകന്‍ എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം. അഡാറ് ലവില്‍ തിരക്കഥ മാറ്റിയപ്പോള്‍ മുന്‍പുണ്ടായിരുന്ന പ്രാധാന്യം അരുണ്‍ ചേട്ടന്റെ കഥാപാത്രത്തിന് കിട്ടാതെ പോയപ്പോള്‍ ഒരുപാട് വിഷമം ഉണ്ടായിരുന്നു.ഇപ്പോള്‍ വൈകിയെത്തിയ ഈ അര്‍ഹതയ്ക്കുള്ള അവസരം കാണുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു'.

 

Advertisment