Advertisment

ആ നടനെ മാത്രമേ വിവാഹം കഴിക്കൂ എന്ന് മോഹിച്ചിരുന്നു. വീട്ടുകാരോടും പറഞ്ഞിരുന്നു - ആരാധന തോന്നിയ മലയാള നടനെക്കുറിച്ച് ആര്യ

author-image
ഫിലിം ഡസ്ക്
New Update

തനിക്ക് ആരാധന തോന്നിയ നടനെക്കുറിച്ച് വെളിപ്പെടുത്തുകയാണ് നടി ആര്യ. താന്‍ നടൻ പൃഥ്വിരാജിന്റെ കടുത്ത ആരാധികയായിരുന്നു ആര്യ പറയുന്നു. വിവാഹം കഴിക്കുന്നെങ്കിൽ അത് പൃഥ്വിയെ മാത്രം എന്നും മോഹിച്ചിരുന്നു. വീട്ടുകാരോടും ഇക്കാര്യം പറഞ്ഞു. താരത്തിന്റെ ഫോട്ടോകൾ സൂക്ഷിക്കുന്ന പതിവും ഉണ്ടായിരുന്നു.

Advertisment

publive-image

പൃഥ്വിരാജിനെ ഇതുവരെ നേരിട്ടുകാണാനുള്ള ഭാഗ്യം പോലും ഉണ്ടായിട്ടില്ല. മലയാളത്തിലെ നിരവധി താരങ്ങളെ നേരിട്ടുകാണാനും അടുത്തിടപഴകാനും സാധിച്ചിട്ടുണ്ട്. എന്നാൽ പൃഥ്വിയെ ഇതുവരെ കണ്ടിട്ടില്ല. പലപ്പോഴും കാണാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ സംഭവിച്ചിട്ടില്ല - ആര്യ പറയുന്നു.

publive-image

വിമൺ ഇൻ സിനിമ കളക്ടീവിന്റെ പിറവി നല്ലതാണെന്നും ഒരു പ്രശ്നമുണ്ടാകുമ്പോൾ നമുക്ക് വേണ്ടി സംസാരിക്കാൻ ഒരു സംഘടന ഉണ്ടെന്നത് അഭിമാനകരമാണെന്നും ആര്യ പറയുന്നു.ഷൂട്ടിങ് സെറ്റുകളിൽ വെച്ച് മോശമായ അനുഭവം ഇതുവരെ ഉണ്ടായിട്ടില്ല. ഇനി ഉണ്ടായിക്കൂടെന്നില്ല. അതിനാല്‍ നമുക്ക് വേണ്ടി സംസാരിക്കാൻ ഒരു സംഘടന ഉണ്ടെന്നത് നല്ലതാണെന്നും ആര്യ പറഞ്ഞു. ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആര്യ.

Advertisment