മോഹന്‍ലാല്‍ സ്റ്റൈലില്‍ തിളങ്ങി അപര്‍ണ്ണ ബാലമുരളി, ഒപ്പം അസ്‌കര്‍ അലിയും – കാമുകിയുടെ ട്രെയിലര്‍ ഹിറ്റാകുന്നു

Monday, April 16, 2018

ബിനു. എസ്സ് കഥയെഴുതി സംവിധാനം ചെയുന്ന കാമുകിയുടെ ട്രെയിലര്‍ ഹിറ്റാകുന്നു. ട്രെൻഡിങിൽ ഒന്നാമതെത്തിയ ട്രെയിലർ ഇതിനകം മൂന്ന് ലക്ഷത്തിന് മുകളിൽ ആളുകൾ കണ്ട് കഴിഞ്ഞു.

അപര്‍ണ്ണ ബാലമുരളിയാണ് കേന്ദ്രകഥാപാത്രമായ അച്ചാമ്മയെ അവതരിപ്പിക്കുന്നത്. ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലിയാണ് നായകന്‍.

ഫസ്റ്റ് ക്ലാപ്പ് മൂവിസിന്റെ ബാനറില്‍ ഉന്മേഷ് ഉണ്ണികൃഷ്ണനാണ് ചിത്രം നിര്‍മിക്കുന്നത്. ഗോപി സുന്ദറാണ് സംഗീതം. ഡൈന്‍ ഡേവിസ്, കാവ്യ സുരേഷ്, ബൈജു, ഡോക്ടര്‍ റോണിഡേവിഡ്, പ്രദീപ്‌കോട്ടയം, സിബി തോമസ്(തൊണ്ടിമുതല്‍ ഫെയിം), അക്ഷര കിഷോര്‍, റോസിലിന്‍, എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.

മെയ് ആദ്യം റിലീസിനൊരുങ്ങുന്ന കാമുകിയുടെ ഛായാഗ്രഹണം റോവിന്‍ ബാസ്‌ക്കര്‍ ആണ്. സുധി മാഡിസണ്‍ ആണ് എഡിറ്റിങ്.

ഇതിഹാസ, സ്‌റ്റൈല്‍ എന്നീ സിനിമകളാണ് ബിനു മുമ്പ് സംവിധാനം ചെയ്തിരിക്കുന്നത്.

×