Advertisment

ബിജു മേനോന്‍റെ ‘ഒരായിരം കിനാക്കളാൽ’ ചിത്രത്തി​ന്‍റെ ട്രൈലർ പുറത്ത്

author-image
admin
New Update

ബിജു മേനോന്‍റെ ‘ഒരായിരം കിനാക്കളാൽ’ എന്ന പുതിയ ചിത്രത്തി​ന്‍റെ ട്രൈലർ പുറത്ത്​.  പ്രമോദ്​ മോഹനാണ്​ ഒരായിരം കിനാക്കളാൽ എഴുതി സംവിധാനം ​െചയ്​തിരിക്കുന്നത്​. രഞ്ജി പണിക്കര്‍ എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മിക്കുന്നത്.

Advertisment

നര്‍മത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ യുകെയില്‍ നിന്ന് നാട്ടിലെത്തുന്ന മലയാളിയായ ശ്രീറാം എന്ന കഥാപാത്രമാണ് ബിജു മേനോന്‍ കൈകാര്യം ചെയ്യുന്നത്. സാക്ഷി അഗര്‍വാളാണ് ചിത്രത്തിലെ നായിക.

ബിജു മോനോനെ കൂടാതെ സായ്കുമാര്‍, കലാഭവന്‍ ഷാജോണ്‍, റോഷൻ മാത്യൂ, നിർമൽ പാലാഴി എന്നിവരും പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്​. കുഞ്ഞുണ്ണി എസ്​ കുമാർ ആണ്​ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്​. രഞ്​ജിത്​ മേലെപാട്ടിന്‍റെതാണ്​ സംഗീതം.

Advertisment