‘കൊച്ചിൻ ശാദി അറ്റ് ചെന്നൈ 03’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. കാണുക ..

ഫിലിം ഡസ്ക്
Monday, December 3, 2018

ലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247 ‘കൊച്ചിൻ ശാദി അറ്റ് ചെന്നൈ 03’യിലെ ആദ്യ ഗാനം യൂട്യൂബിൽ റിലീസ് ചെയ്തു.

“അമ്മപ്പൂവിൻ” എന്ന് തുടങ്ങുന്ന ഗാനം ഗോഡ്‌വിൻ വിക്ടറിന്റെ വരികൾക്ക് സണ്ണി വിശ്വനാഥ് ഈണം പകർന്നിരിക്കുന്നു. ഗീതിയ വർമനാണ് ഗാനം ആലപിച്ചിരിക്കുന്നത്.

മഞ്ജിത്‌ ദിവാകർ സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് റിജേഷ് ഭാസ്കറാണ്.

ചാർമിള, ആർ കെ സുരേഷ്, വിനോദ് കിഷൻ, സുയോഗ് രാജ്, ആദം ലീ, ശിവാജി ഗുരുവായൂർ, ഷിനോജ് വര്ഗീസ്, കിരൺ രാജ്, അബുബക്കർ, നേഹ സക്സേന, അക്ഷിതാ ശ്രീധർ ശാസ്ത്രി, അശ്വനി, നിയുക്ത എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

ഛായാഗ്രഹണം എൻ അയ്യപ്പനും ചിത്രസംയോജനം മനുവുമാണ് നിർവഹിച്ചിരിക്കുന്നത്. AAIM പ്രൊഡക്ഷന്റെ ബാനറിൽ അബ്ദുൽ ലത്തീഫ് വടക്കൂട്ട് ആണ് ചിത്രം നിർമിച്ചിട്ടുള്ളത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.

×