Advertisment

കാഴ്ചക്കാരെ പൊട്ടിച്ചിരിപ്പിച്ച് ധർമജൻ ബോൾഗാട്ടിയുടെ 'സപ്ലി' പുറത്തിറങ്ങി. കാണുക...

author-image
admin
New Update

കാഴ്ചക്കാരനെ പൊട്ടിച്ചിരിപ്പിച്ച് ധർമജൻ ബോൾഗാട്ടി പ്രധാന വേഷത്തിലെത്തുന്ന മ്യൂസിക്കൽ വിഡിയോ 'സപ്ലി' പുറത്തിറങ്ങി. കോളജ് വിദ്യാർഥിയായാണ് ധർമജനെത്തുന്നത്. എഞ്ചിനിയറിങ് കോളജിലേക്കുള്ള കടന്നു വരവും പഠനവും സപ്ലിയുമൊക്കെയാണ് വിഡിയോയിൽ.

അനീസ് ബഷീർ സംവിധാനം ചെയ്തിരിക്കുന്ന വിഡിയോയിലെ പാട്ടു പാടിയിരിക്കുന്നത് വിഷ്ണു എസ്. പിള്ളയാണ്. ഉണ്ണി സലിം ഛായാഗ്രഹണവും ശ്രീജിത്ത് രംഗൻ എഡിറ്റിങ്ങും നിർ‌വഹിച്ചിരിക്കുന്നു. പാട്ടിന് സംഗീതം കൊടുത്തിരിക്കുന്നത് ട്രികോട്രി ബാൻഡ് ആണ്. സംഗീതത്തിന്റെ മറ്റു വിഭാഗങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് വിവേക് തോമസ്. റാപ് സ്റ്റൈൽ സംഗീതമാണ് വിഡിയോയില്‍.

Advertisment