Advertisment

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണയിൽ ദിലീപിന് അനുകൂലമായി അട്ടിമറി ! പ്രധാന സാക്ഷികൾ കൂട്ടത്തോടെ മൊഴിമാറ്റുന്നു ! മഞ്ജുവാര്യരുടെ മൊഴിയിലും ആശങ്ക !

New Update

കൊച്ചി:  നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണയിൽ പോലീസ് കണ്ടെത്തലുകളെ അട്ടിമറിച്ച് പ്രമുഖ സാക്ഷികളുടെ മൊഴിമാറ്റം. കേസിൽ നിർണ്ണായക മൊഴി നൽകേണ്ട പ്രധാന സാക്ഷികളൊക്കെ അന്വേഷണ ഘട്ടത്തിൽ പൊലീസിന് നൽകിയ മൊഴികളിൽ ഉറച്ചു നിൽക്കുന്നില്ലെന്നതാണ് പോലീസിനെ കുഴയ്ക്കുന്നത്.

Advertisment

ഇന്ന് മൊഴി നൽകിയ നടി ബിന്ദു പണിക്കരും കൂറുമാറി. കഴിഞ്ഞ ദിവസം നടൻ ഇടവേള ബാബുവും മൊഴി മാറ്റിയിരുന്നു.

publive-image

അതേസമയം, മുഖ്യ സാക്ഷികളിലൊരാളായ ദിലീപിന്റെ ആദ്യഭാര്യ മഞ്ജുവാര്യർ നൽകിയ മൊഴി പോലും കേസിൽ ദിലീപിന് അനുകൂലമായി മാറാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.

മറ്റ് പ്രധാന സാക്ഷികളായ റിമി ടോമി, സിദ്ദിഖ് എന്നിവരുടെ മൊഴികളും ദിലീപിന് സഹായകരമായിരിക്കും.

കേസിൽ ദിലീപ് അറസ്റ്റിലായി ജയിലിൽ കിടന്നപ്പോഴുള്ള സാഹചര്യമല്ല നിലവിലുള്ളത്. അന്ന് ദിലീപിനെതിരെ കടുത്ത നിലപാട് സ്വീകരിച്ച മഞ്ജുവാര്യർ പോലും ഇപ്പോൾ അത്ര തീവ്ര നിലപാടിൽ തുടരുന്നില്ലെന്നാണ് റിപ്പോർട്ട്.

സാക്ഷികൾ ഒന്നിന് പിന്നാലെ ഒന്നായി മൊഴി മാറ്റുന്നത് പോലീസിനെ അസ്വസ്ഥമാക്കുന്നുണ്ട്. കേസിന്റെ പ്രധാന തെളിവായ പീഡന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പുവരെ സംശയത്തിന്റെ നിഴലിലാക്കാൻ ദിലീപിന് കഴിഞ്ഞത് പ്രോസിക്യൂഷന്റെ പരാജയം തന്നെയാണ്.

Advertisment