ദിലീപിനെ നായകനാക്കി നാദിര്‍ഷായുടെ ചിത്രം ‘കേശു ഈ വീടിന്റെ നാഥന്‍’. നായികയായി ഉര്‍വശിയെത്തും

Tuesday, March 13, 2018

ദിലീപ് – നാദിര്‍ഷ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ‘കേശു ഈ വീടിന്റെ നാഥന്‍’ അടുത്ത വര്‍ഷം ഉണ്ടായേക്കുമെന്ന്‍ റിപ്പോര്‍ട്ടുകള്‍. വിവിധ പ്രശ്‌നങ്ങളാല്‍ അത് നീണ്ടുപോവുകയായിരുന്നു.

ചിത്രത്തില്‍ പ്രായമുള്ള ഗെറ്റപ്പില്‍ ആയിരിക്കും ദിലീപ് എന്നാണറിയുന്നത്. ഉര്‍വശിയെയാണ് ദിലീപിന്റെ നായികയായി ചിത്രത്തില്‍ പരിഗണിക്കുന്നതെന്നാണ് മറ്റൊരു പ്രത്യേകത.

ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ കേശുവിന്റെ സഹോദരിയുടെ വേഷം പൊന്നമ്മ ബാബുവാണ് ചെയ്യുന്നത്. നാദിര്‍ഷ തന്നെ സംവിധാനം ചെയ്യുന്ന കട്ടപ്പനയിലെ ഹൃതിക്ക് റോഷന്റെ തമിഴ് പതിപ്പിന് ശേഷ൦ ഈ സിനിമ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

×