Advertisment

'അന്ന് വീടിന്റെ അടുത്ത് ദിലീപ് വന്നു എന്നറിഞ്ഞു കണ്ടം വഴി ഓടുകയും, കണ്ടത്തിൽ തന്നെ വീഴുകയും ചെയ്തു'

author-image
admin
New Update

രാമലീലയുടെ 111ാം വിജയദിനാഘോഷ വേളയിൽ ദിലീപിനോടുള്ള തന്റെ ആരാധന വെളിപ്പെടുത്തി സംവിധായകൻ അരുൺ ഗോപി. അമ്മ പോലും തന്നെ വിളിക്കുന്നത് ദിലീപ് പ്രാന്തൻ എന്നായിരുന്നുവെന്ന് അരുണ്‍ പറയുന്നു.

Advertisment

publive-image

അരുൺ ഗോപിയുടെ വാക്കുകളിലൂടെ;

‘തിരക്കഥാകൃത്തായ സച്ചിയേട്ടനോടാണ് ആദ്യം നന്ദി പറയേണ്ടത്. സച്ചിയേട്ടൻ തിരക്കഥ എഴുതാം എന്നു പറയുന്നിടത്താണ് ഈ സിനിമ ജനിക്കുന്നത്. പുതിയ ഒരാളായ എനിക്ക് വേണ്ടി സച്ചിയേട്ടന് തിരക്കഥ എഴുതേണ്ട ഒരാവശ്യവുമില്ല. മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള തിരക്കഥാകൃത്താണ് അദ്ദേഹം. സച്ചിയേട്ടന്റെ വലിയ മനസ്സ് കൊണ്ടാണ് ഞാൻ സംവിധായകനാകുന്നത്.’

‘ഞാനൊരു ഭയങ്കര ദിലീപ് ഫാൻ ആണ്. പണ്ട് മുതലേ ദിലീപ് എന്ന് വെച്ചാൽ പ്രാന്തായിരുന്നു എന്നാണ് അമ്മ പോലും എന്നെ പറ്റി പറയാറുള്ളത് . രാമലീലയുടെ സമയത്ത് എന്റെ ഈ ആരാധനയെപ്പറ്റി അമ്മ തന്നെ പോയി ദിലീപിന്റെ എടുത്ത് പറഞ്ഞിട്ടുണ്ട്.

റൺവെയിൽ ആണ് ദിലീപിന്റെ ഫാൻസ്‌ അസോസിയേഷന്‍ എന്ന സംഘടനയ്ക്ക് അദ്ദേഹത്തിന്റെ ആരാധകർ തുടക്കം കുറിക്കുന്നതെങ്കിൽ, എന്നാൽ സല്ലാപം മുതലേ ദിലീപ് ഫാൻ ആയി മാറിയ ആളാണ് ഞാൻ.അന്ന് മുതലേ എനിക്ക് ദിലീപിനോട് കടുത്ത ആരാധനയാണ്.’

‘ദിലീപേട്ടന്റെ പെങ്ങളെ എന്റെ വീടിന്റെ അടുത്താണ് കല്യാണം കഴിച്ചു കൊണ്ടുവന്നത്. അന്ന് വീടിന്റെ അടുത്ത് ദിലീപ് വന്നു എന്നറിഞ്ഞു കണ്ടം വഴി ഓടുകയും, കണ്ടത്തിൽ തന്നെ വീഴുകയും ചെയ്തു. എസ്എസ്എൽസി പരീക്ഷയുെട മോഡൽ എക്സാം സമയത്ത് പരീക്ഷ എഴുതാതെ ദിലീപേട്ടന്റെ സിനിമയ്ക്ക് പോയി. തിരിച്ചുവന്ന എന്നെ അധ്യാപകൻ പൊതിരെ തല്ലിയിട്ടുണ്ട്.

ഇത്രയും ആരാധകനായ എനിക്ക് ദിലീപേട്ടനെ വെച്ചൊരു സിനിമ ചെയ്യാൻ കഴിഞ്ഞു എന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. ദിലീപേട്ടൻ ഇവിടെ പറഞ്ഞു, എനിക്കൊരു രണ്ടാം ജന്മം തന്നുവെന്ന്. കേൾക്കുമ്പോൾ തന്നെ കുളിര് തോന്നുന്നു.’ ദിലീപേട്ടൻ തന്ന പിന്തുണ വളരെ വലുതായിരുന്നു - അരുണ്‍ പറയുന്നു.

Advertisment