‘മോഹന്‍ലാലിന്‍റെ പുതിയ മാജിക്ക് ‘ – ഡ്രാമായുടെ ടീസര്‍ പുറത്തിറങ്ങി

ഫിലിം ഡസ്ക്
Saturday, June 30, 2018

മോഹന്‍ലാലും രഞ്ജിത്തും വീണ്ടുമൊന്നിക്കുന്ന ചിത്രം ഡ്രാമാ (DRAമാ) യുടെ ടീസര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍ തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്ത് വിട്ടത്.

സ്റ്റൈലിഷ് വേഷത്തിലാണ് മോഹന്‍ലാല്‍ ടീസറിലെത്തുന്നത്. മോഹന്‍ലാലിന്‍റെ പുതിയ മാജിക്ക് എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിറങ്ങിയപ്പോള്‍ ചിത്രം വാഗ്ദാനം ചെയ്തിരുന്നത്. ഇംഗ്ലീഷ്, മലയാളം അക്ഷരങ്ങളില്‍ കൗതുകമുണര്‍ത്തുന്ന ടൈറ്റിംലിംഗ് ആണ് ചിത്രത്തിന്‍റേത്.

മെയ് 14ന് ലണ്ടനിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. വര്‍ണചിത്ര ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്‍റെയും ലില്ലിപാഡ് മോഷന്‍ പിക്ചേഴ്സിന്‍റെയും ബാനറില്‍ എംകെ നാസ്സറും മഹാ സുബൈറും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

ആശാ ശരത്ത് , കനിഹ, സിദ്ദിഖ്, കോമള്‍ ശര്‍മ, അരുന്ധതി നാഗ്, ടിനി ടോം, സുരേഷ് കൃഷ്ണ, സംവിധായകരായ ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. വിനു തോമസാണ് സംഗീതം. ഛായാഗ്രഹണം അഴകപ്പന്‍.

×