പിറന്നാൾ ദിനത്തിൽ ആരാധകര്‍ അയച്ചുകൊടുത്ത സമ്മാനം കണ്ട് തുള്ളിച്ചാടി നടി ദൃശ്യ

ഫിലിം ഡസ്ക്
Thursday, June 21, 2018

നടി ദൃശ്യ രഘുനാഥിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. പിറന്നാൾ ദിനത്തിൽ ആരാധകരിലൊരാൾ നടിക്ക് ഒരു സമ്മാനം അയച്ചുകൊടുത്തു. സമ്മാനപൊതി തുറക്കുന്ന വിഡിയോ നടി സമൂഹമാധ്യമത്തിലൂടെ ആരാധകർക്കായി പങ്കുവച്ചു.

സമ്മാനം ഒരുപാട് ഇഷ്ടപ്പെട്ടുവെന്നും പിറന്നാളിന് ആശംസകൾ അറിയിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും ദൃശ്യ പറഞ്ഞു.

ഹാപ്പി വെഡ്ഡിങ്, മാച്ച് ബോക്സ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ദൃശ്യ.

×