‘ഈ ഉപദേശം അച്ഛനാണ് നല്‍കിയത്. അത് ഗൗരവമായി എടുക്കാറുണ്ട്’ – മമ്മൂട്ടി നല്‍കിയ ഉപദേശത്തെക്കുറിച്ച് ദുല്‍ഖര്‍

ഫിലിം ഡസ്ക്
Friday, August 10, 2018

അഭിനയത്തില്‍ അച്ഛന്റെ ശൈലി പിന്തുടരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ ഉപദേശങ്ങൾ ഗൗരവമായി എടുക്കാറുണ്ടെന്ന് നടന്‍ ദുൽഖർ സൽമാൻ. ഒരു സ്വകാര്യ എഫ്എം റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തില്‍ അവതാരകയുടെ ചോദ്യത്തിനാണ് മമ്മൂട്ടി നൽകിയ ഉപദേശം ദുൽഖർ സൽമാൻ വെളിപ്പെടുത്തിയത്.

‘ആക്​ഷനും കട്ടിനും ഇടയിൽ ലോകത്തിലെ ഏറ്റവും നല്ല നടനാണെന്ന് കരുതുക. കട്ട് പറഞ്ഞു കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും മോശം നടനാണെന്ന് കരുതണം.’ ഈ ഉപദേശം അച്ഛനാണ് തനിക്ക് നൽകിയത്.

ദുൽഖറിന്റെ മറുപടി കയ്യടികളോടെയാണ് സ്റ്റുഡിയോയിലുള്ളവർ സ്വീകരിച്ചത്. അഭിമുഖത്തിനായി മികച്ച തയാറെടുപ്പ് നടത്തിയ റേഡിയോ ടീമിനെ ദുൽഖർ അഭിനന്ദിക്കുകയും ചെയ്തു.

കർവാൻ സംവിധായകൻ ആകർഷ് ഖുറാന, സഹതാരം മിഥില പാർക്കർ എന്നിവർക്കൊപ്പമാണ് അഭിമുഖത്തിനായി ദുൽഖർ എത്തിയത്.

×