Advertisment

ഫഹദും അമല്‍ നീരദും ഒന്നിക്കുന്ന മറ്റൊരു ചിത്രം കൂടിയെത്തുന്നു. നസ്രിയ ആദ്യമായി നിര്‍മ്മാതാവാകുന്നു 

author-image
ഫിലിം ഡസ്ക്
New Update

മലയാളികളുടെ ഇഷ്ട താരം ഫഹദ് ഫാസിലും അമല്‍ നീരദും ഒന്നിക്കുന്ന മറ്റൊരു ചിത്രം കൂടിയെത്തുന്നു. അമല്‍ നീരദ് പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് നടിയും ഫഹദിന്റെ ഭാര്യയുമായ നസ്രിയയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

Advertisment

publive-image

മായാനദിയിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടംനേടിയ ഐശ്വര്യ ലക്ഷ്മിയാണ് നായിക. ലിറ്റില്‍ സ്വയംപ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

ചിത്രത്തിന്റെ ഷൂട്ടിങ് വാഗമണില്‍ ആരംഭിച്ചു. ഏപ്രില്‍ അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാകും.

ഈ ചിത്രത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സിന്‍റെ അവസാന ഷെഡ്യൂളില്‍ ഫഹദ് ജോയിന്‍ ചെയ്യും. അമല്‍ നീരദാണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

Advertisment