Advertisment

അതെ, ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്.. എട്ടു വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ച് ജീവിക്കുകയാണ് - ഗോപി സുന്ദറുമായുള്ള ബന്ധം പരസ്യപ്പെടുത്തി ഹിരണ്‍മയി

author-image
ഫിലിം ഡസ്ക്
Updated On
New Update

സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തി ഗായിക അഭയ ഹിരണ്‍മയി. പ്രണയദിനത്തോടനുബന്ധിച്ച് ഗോപി സുന്ദറിനൊപ്പം നില്‍ക്കുന്ന ഒരു ചിത്രവും പങ്കുവച്ചാണ് ഹിരണ്‍മയിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്.

Advertisment

publive-image

ഹിരണ്‍മയിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്‌:

2008 മുതല്‍ 2019 വരെ... ഞങ്ങളൊന്നിച്ച് പൊതുയിടങ്ങളില്‍ ഒരുപാടു തവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും ഞാനെന്റെ പ്രണയത്തെക്കുറിച്ച് പുറത്തു പറഞ്ഞിരുന്നില്ല. അതെ, ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്.. നിയമപരമായി വിവാഹിതനായ ആ വ്യക്തിയുമായും ഞാനും എട്ടു വര്‍ഷമായി ഒരുമിച്ചു ജീവിക്കുകയാണ്.

ഞാന്‍ മുമ്പു വിവാഹം കഴിച്ചിട്ടില്ല, ഞങ്ങള്‍ തമ്മില്‍ 12 വയസ്സോളം പ്രായവ്യത്യാസമുണ്ട്. അതെ അദ്ദേഹത്തിനു മുമ്പില്‍ ഞാന്‍ തീരെ ചെറുതാണ്.. ഞങ്ങള്‍ തമ്മില്‍ ഒരുപാടു വ്യത്യാസങ്ങളുണ്ടെങ്കിലും സന്തോഷത്തോടെ ഒന്നിച്ചു ജീവിക്കുന്നു.. മഞ്ഞപ്പത്രങ്ങള്‍ക്ക് എന്നെ കാമുകിയെന്നോ കുലസ്ത്രീയെന്നോ വിളിക്കാം.. ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവള്‍ എന്നും വിളിക്കാം..

ഒളിച്ചോട്ടങ്ങള്‍ മടുത്തു.. ഇനി പേടിക്കാന്‍ വയ്യ.. എന്റെയും ഗോപിസുന്ദറിന്റെയും ഒഫീഷ്യൽ പേജിലൂടെ ഇക്കാര്യങ്ങൾ എല്ലാവരെയും അറിയിക്കുകയാണ്. ഇവിടെ പോസ്റ്റ് ചെയ്യപ്പെടാന്‍ പോകുന്ന പൊങ്കാലകള്‍ക്ക്  സ്വാഗതം..

Advertisment