Advertisment

'സ്ത്രീകളേക്കാൾ മാറിടമുള്ളവന്‍, തടിയൻ, വിഡ്ഢി എന്നെല്ലാം കളിയാക്കിയവരുണ്ട്. ഇപ്പോള്‍ അവരോടാണ് ഞാൻ ഈ മാറ്റത്തിനു നന്ദിപറയുന്നത്' - ഗോവിന്ദ് വസന്ത

author-image
ഫിലിം ഡസ്ക്
New Update

താനും ബോഡി ഷെയ്മിങ്ങിന് ഇരയായിട്ടുണ്ടെന്നും പിന്നീട് സ്വയം മാറാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും സംഗീത സംവിധായകൻ ഗോവിന്ദ് വസന്ത. 110 കിലോയിൽ നിന്നും 80 കിലോയിലേക്കുള്ള മാറ്റത്തെ കുറിച്ച് തന്റെ ജിം വാർഷിക ദിനത്തിൽ ഗോവിന്ദ് തുറന്നു പറയുകയാണ്.

Advertisment

publive-image

ഗോവിന്ദിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഇന്ന് എനിക്ക് വളരെ പ്രത്യേകതയുള്ള ദിവസമാണ്. ഇന്നാണ് എന്റെ ജിം വാർഷികം. നല്ലതിനായി എന്റെ ജീവിതം ഏറ്റവും കൂടുതൽ മാറ്റി മറിച്ച ദിവസം. ഞാൻ എന്നെ കുറിച്ച് കൂടുതൽ ചിന്തിക്കാൻ തുടങ്ങിയ ദിവസം. ജീവിതത്തിലെ പ്രധാന പ്രശ്നങ്ങളെ ഞാൻ ദൂരേക്ക് വലിച്ചെറിഞ്ഞ ദിവസം.

പെട്ടന്ന് എന്തുകൊണ്ടാണ് ഞാൻ ജിമ്മിലേക്കും വ്യായാമത്തിലേക്കുമൊക്കെ ജീവിതത്തെ കൊണ്ടുപോയതെന്നു പലരും എന്നോടു ചോദിച്ചു. ബോഡിഷെയ്മിങ് തന്നെയാണ് അതിനുള്ള ഉത്തരം. ഇത്തരത്തിലുള്ള കളിയാക്കലുകൾ നമ്മുടെ ആത്മവിശ്വാസം തകർക്കും. വലിയ മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കും. കളിയാക്കുന്നവർക്ക് അതിന്റെ പ്രയാസം എത്രയാണെന്നു മനസ്സിലാകില്ല. പക്ഷേ, അനുഭവിച്ചവർക്ക് അറിയാം. ബോഡി ഷെയിമിങ് ഒരു ഗുരുതര രോഗം പോലെ ചിലരെ ബാധിക്കും. വലിയ തോതിലുള്ള അപകർഷത ബോധവും നിരാശയും വരും. ഞാൻ അത്തരത്തിലുള്ള ബോഡിഷെയ്മിങ്ങിന്റെ ഇരയാണ്

എന്റെ ചുറ്റിലുള്ള പലരും എന്നെ കളിയാക്കിയിട്ടുണ്ട്. അവര്‍ ഇപ്പോൾ ഇക്കാര്യം ഓർക്കുന്നുപോലും ഉണ്ടാകില്ല. പലപ്പോഴായി അവര്‍ എന്നെ ബോഡി ഷെയ്മിങ് നടത്തിയിട്ടുണ്ട്. സ്ത്രീകളേക്കാൾ മാറിടമുള്ളവന്‍, തടിയൻ, വിഡ്ഢി എന്നെല്ലാം കളിയാക്കിയിട്ടുണ്ട്. കളിയാക്കുന്നവരിൽ മിക്കവരും അതൊരു തമാശയായാണ് കാണുന്നത്. പക്ഷേ, കേൾക്കുന്നവരിൽ അതുണ്ടാക്കുന്ന മാനസീകാഘാതം വളരെ വലുതായിരിക്കും.

ഇത്തരം പരിഹാസങ്ങള്‍ പരിധി വിടുമ്പോൾ നമ്മൾ സ്വയം മാറണം എന്നു തീരുമാനിക്കും. അങ്ങനെയാണ് ഇതുവരെയുള്ളതിൽ നിന്നും ഏറ്റവും മികച്ച ഞാൻ ഉണ്ടായത്. ജീവിതത്തിലെ ബോഡിഷെയ്മേഴ്സിനോടാണ് ഞാൻ ഈ മാറ്റത്തിനു നന്ദിപറയുന്നത്. 110കിലോയിൽ നിന്ന് എൺപതുകിലോയിലേക്ക് മാറിയിരിക്കുന്നു. ഇനിയും ഏറെ ദൂരം പോകാനുണ്ട്.

 

Advertisment