Advertisment

'ഹെലൻ' - മാത്തുക്കുട്ടി സേവ്യറിന്റെ സംവിധാനത്തിൽ വിനീത് ശ്രീനിവാസന്റെ നിർമ്മാണത്തിൽ അന്നബെനും ലാലും കേന്ദ്ര കഥാപാത്രമായ ഒരു പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥ

author-image
admin
New Update

- ഹരിഹരൻ പങ്ങാരപ്പിള്ളി

Advertisment

ളിതമായ പടം അമിത ബഡ്ജറ്റ് ഇല്ലാതെ ചെയ്ത കുടുംബചിത്രം ......

അപ്പനും മകളും തമ്മിലുള്ള ആത്മബന്ധവും ഒപ്പം കാമുകനോടുള്ള കരുതലും ഒരു സ്ത്രീയുടെ മഹനീയത വിളിച്ചോതുന്നു .....

ദൈനംദിന ചിലവുകൾക്കായുള്ള പടയോട്ടത്തിൽ , പ്രണയത്തിലൂടെ അറിയാതെ വന്നുപെട്ട ചെറിയ തെറ്റിനാൽ സ്വയം അപ്പന്റെ മുൻപിൽ ചെറുതാവേണ്ടി വന്ന നിമിഷത്തിൽ ...

publive-image

വീട്ടിലേക്ക് ചിട്ടയായി സമയത് പോയിരുന്ന ഹെലൻ ആ ദിവസം വൈകി പോകാൻ തീരുമാനിച്ചിടത്താണ് കഥയ്ക്ക് ആരും പ്രതീക്ഷിക്കാത്ത വഴിത്തിരിവ് വരുന്നത് .....

പോകാൻ വൈകിയിട്ടും സഹപ്രവർത്തകരെ സഹായിക്കാനുള്ള മനസ്ഥിതിയിൽ വന്ന സ്റ്റോക്ക് ഫ്രീസറിൽ വയ്ക്കാൻ സ്വയം തീരുമാനിക്കുകയും ആ സമയത്ത് ഹെലൻ അകത്തുണ്ടെന്നറിയാതെ മാനേജർ വാതിൽ പുറത്ത് നിന്ന് പൂട്ടിയതോടെ ഹെലൻ രാത്രിയിൽ അതിനകത്ത് ഒറ്റപ്പെടുകയും ശേഷം മരണത്തിനും ജീവിതത്തിനുമിടയിലുള്ള പരാക്രമങ്ങൾ ആരെയും കരളലിയിക്കുന്ന കാഴ്ചതന്നെ ആണ്.....

ഒരു നേഴ്സ് ആയതിന്റെ ഗുണവും ചെറുപ്പത്തിൽ തന്നെ സ്വന്തം കാര്യങ്ങൾ സ്വയം ചെയ്തു തുടങ്ങിയത് മൂലമുള്ള ധൈര്യവും വിവേകവും ആ സമയത്ത് സഹായിക്കുന്ന കാഴ്ച ഒരു മകൾക്ക് മാതാപിതാക്കൾ കൊടുക്കേണ്ട ഗുണപാഠം കൂടി മനസ്സിലാക്കിപ്പിക്കാൻ കഴിയുന്നതാണ് ....

ഏകദേശം അഞ്ച് മണിക്കൂറിന്റെ മല്പിടുത്തത്തിൽ അവൾ അവസാനം തളർന്നു ജീവിതം വിട്ടുകൊടുത്ത് പോവുകയാണെന്ന് പ്രതീതി ജനിപ്പിച്ച് അവസാനം അച്ഛനും കാമുകനും വന്നു ഫ്രീസർ തുറന്ന് ഹെലെനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നുതരുന്ന കാഴ്ച സമ്മാനിച്ച് സിനിമ അവസാനിക്കുകയാണ് .....

കാനഡയിലേക്ക് പോകാതെ ഹെലെന അപ്പനും കാമുകനും അയല്പക്കക്കാർക്കും സമ്മാനിച്ച നന്മയ്ക്കും സിനിമ സാക്ഷിയാകുന്നു ......

Advertisment