Advertisment

മഹാനടന്റെ ജീവിതം ഇനി തിരശീലയിൽ. ജയസൂര്യ നായകൻ, രതീഷ് രഘുനന്ദൻ സംവിധാനം, വിജയ് ബാബു ഒരുക്കുന്നത് ബിഗ് ബഡ്ജറ്റ് ചിത്രം

author-image
ഫിലിം ഡസ്ക്
New Update

ലയാളത്തിന്റെ മഹാനടൻ സത്യന്റെ ജീവിതം സിനിമയാകുന്നു. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് രതീഷ് രഘുനന്ദനാണ്. കെജി സന്തോഷ് ബിടി അനിൽകുമാർ രതീഷ് രഘുനന്ദൻ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു.

Advertisment

publive-image

ചിത്രത്തിന്റെ ഔദ്യോഗിക പ്രഘ്യപാനം വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടന്നു. ചടങ്ങിന് മുന്നോടിയായി നടൻ ജയസൂര്യയും വിജയ്ബാബുവും അണിയറ പ്രവർത്തകരും സത്യൻ മാഷ് അന്ത്യവിശ്രമം കൊള്ളുന്ന എൽഎംഎസ് സെമിത്തേരിയിലെത്തി ആദരവാര്പ്പിച്ചു. പിന്നീട് വിജെടി ഹാളിൽ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നു. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ചിത്രമാകും ഇതെന്ന് വിജയ് ബാബു പറഞ്ഞു.

publive-image

വർഷങ്ങൾ നീണ്ട ഗവേഷണങ്ങൾക്കൊടുവിലാണ് ചിത്രത്തിന്റെ തിരക്കഥ രൂപപ്പെട്ടിരിക്കുന്നത്. അടുത്ത വർഷം ചിത്രം തീയറ്ററുകളിൽ എത്തും.

publive-image

publive-image

Advertisment