‘നിങ്ങള്‍ ചെയ്തത് തെറ്റാണ് രാജമൗലി. ആശംസ വിരലുകള്‍ കൊണ്ട് ടൈപ്പ് ചെയ്തല്ല, തലയിലെ വായ കൊണ്ടാണ് പറയേണ്ടത്’ – ജൂഡ്

ഫിലിം ഡസ്ക്
Monday, April 16, 2018

മലയാളത്തില്‍ വിഷു ആശംസകള്‍ നേര്‍ന്ന് രാജമൗലിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്‌. ‘എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍’ എന്ന് മലയാളത്തില്‍ എഴുതിയ കുറിപ്പാണ് രാജമൗലി ആരാധകരുമായി പങ്കുവച്ചത്.

എന്നാല്‍ ഇതിന് താഴെ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് എഴുതിയ കമന്റാണ് ആരാധകര്‍ക്ക് മനസിലാകാത്തത്.

‘നിങ്ങള്‍ ചെയ്തത് തെറ്റാണ് രാജമൗലി. വിഷുവിന്റെ അന്ന് മലയാളികളോട് ആശംസ വിരലുകള്‍ കൊണ്ട് ടൈപ്പ് ചെയ്തല്ല പറയേണ്ടത് തലയിലെ വായ കൊണ്ടാണ്. തമാശയൊക്കെ അവിടെ നില്‍ക്കട്ടെ, വിഷു ആശംസകള്‍ നേരുന്നു’ – ഇതായിരുന്നു ജൂഡിന്‍റെ കമന്റ്.

എന്നാല്‍ എന്താണ് ജൂഡ് ഉദ്ദേശിച്ചതെന്ന് ആര്‍ക്കും മനസിലായില്ല.

×