Advertisment

'ഐ ഫോണ്‍ ഉപയോഗിക്കുന്ന പിച്ചക്കാരന്‍' എന്ന് കാളിദാസ്, 'നീ കൊറച്ച് ഡ്രസ്സ് മേടിച്ച് താ, ഞാനിട്ടോളാ൦' എന്ന് നീരജ്

author-image
ഫിലിം ഡസ്ക്
New Update

നീരജ് മാധവ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രത്തിന് കാളിദാസ് നൽകിയ കമന്റ് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. വിവാഹ ശേഷം പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് നടന്‍ നീരജ് മാധവ്. പുതിയ സിനിമയുടെ ഒരുക്കങ്ങള്‍ക്കിടയിലുള്ള ഒരു ചിത്രം നീരജ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു.

Advertisment

publive-image

ചിത്രത്തിന് രസകരമായ ഒരു കമന്റുമായി കാളിദാസ് ജയറാം എത്തി. ഐ ഫോണ്‍ ഉപയോഗിക്കുന്ന പിച്ചക്കാരന്‍ എന്ന് കാളിദാസ് കമന്റ്‌റ് ചെയ്തപ്പോള്‍ "നീ കൊറച്ച് ഡ്രസ്സ് മേടിച്ച് താ ,ഞാന്‍ ഇട്ടോളാം" എന്ന് നീരജ് മാധവ് മറുപടിയും നല്‍കി.

നവാഗതനായ രജീഷ് ലാൽ വംശ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ക ആണ് നീരജ് മാധവിന്റെ പുതിയ ചിത്രം. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മിസ്റ്റർ ആൻഡ് മിസിസ്സ് റൗഡിയാണ് കാളിദാസിന്റെ പുതിയ ചിത്രം.

Advertisment