Advertisment

ജാനുവിനെത്തന്നെ കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന വിപിനന്‍. ട്രോളുകളുമായി താരങ്ങളും ആരാധകരും

author-image
ഫിലിം ഡസ്ക്
Updated On
New Update

തൃഷയുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ ഉറ്റുനോക്കി ഇരിക്കുന്ന കാളിദാസ് ജയറാമിന്റെ ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. പുരസ്‌കാര ചടങ്ങിനിടെ കാളിദാസ് അറിയാതെ അജ്മല്‍ എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രമാണിത്. സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ചിത്രം കാളിദാസ് തന്നെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.

Advertisment

publive-image

സംഭവം ഇപ്പോള്‍ വൈറലായി മാറി. ട്രോളുകളെ തമാശയോടെ ഉള്‍ക്കൊള്ളുന്ന കാളിദാസിന് ഈ ചിത്രവും നന്നായി ബോധിച്ചു. വിപിനന്‍ വിത്ത് ജാനു എന്ന അടിക്കുറിപ്പോടെയാണ് ചിത്രം അദ്ദേഹം പങ്കുവച്ചത്.

ചിത്രത്തിനു താഴെ ആരാധകർ മാത്രമല്ല താരങ്ങളും കണ്ണന് ട്രോളുമായി എത്തി. ചിത്രം പൊളിച്ചെന്ന് നവ്യ നായര്‍. ശെടാ വിപിനാ എന്ന് ഐശ്വര്യ ലക്ഷ്മി. കൂടാതെ വിജയ് യേശുദാസ്, ഇഷ തൽവാർ, ഗൗതമി നായർ തുടങ്ങിയവരും ചിത്രത്തോട് പ്രതികരിച്ചിട്ടുണ്ട്.

publive-image

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ഒരുക്കിയ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് ആണ് കാളിദാസിന്റെ പുതിയ ചിത്രം. വിപിനന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ കാളിദാസ് അവതരിപ്പിക്കുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക.

 

Advertisment