Advertisment

'സംഗീത സംവിധായകനെ ഒഴിവാക്കിയര്‍ക്ക് നന്ദി. കരയുന്ന കുട്ടിക്ക് പാലുള്ളൂ. ആരെയും കുറ്റം പറയാനില്ല' - ഗോപി സുന്ദര്‍

author-image
ഫിലിം ഡസ്ക്
New Update

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ദിലീപിന്‍റെ പുതിയ ചിത്രം കമ്മാരസംഭവത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു. ചിത്രത്തിന്‍റെ സംഗീത സംവിധാനം ഗോപി സുന്ദറാണ്.

Advertisment

പ്രമോഷന്റെ ചുമതല ഏറ്റെടുത്തിരിക്കുന്നവര്‍ ചടങ്ങിന്റെ വീഡിയോ യൂട്യൂബില്‍ ഇട്ടപ്പോള്‍ സംഗീത സംവിധായകന്റെ പ്രസംഗം ഒഴിവാക്കി. ഇക്കാര്യം ഗോപി സുന്ദര്‍ തന്നെ ഫെയ്സ്ബുക്കില്‍ കുറിച്ചു.

publive-image kammara sambhavam movie song record

'കമ്മാരസംഭവം ഓഡിയോ ലോഞ്ചില്‍ മ്യൂസിക് ഡയറക്ടറുടെ സ്പീച്ച് ആരും യൂട്യൂബില്‍ ഇട്ടിട്ടില്ല. ആരുടെയും കയ്യില്‍ ഉണ്ടെങ്കില്‍ എനിക്ക് അയച്ചു തരൂ. സംഗീത സംവിധായകനെ ഒഴിവാക്കിയ പ്രമോഷന്‍ ടീമിന് നന്ദി.'

പിന്നീട് കുറച്ചു നേരത്തിനുശേഷം ഓഡിയോ ലോഞ്ചിലെ തന്റെ  പ്രസംഗത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്ത് ഗോപി സുന്ദര്‍ ഇങ്ങനെ കുറിച്ചു. 'ഹാവൂ എന്റെ പരാതി തീര്‍ന്നു. കരയുന്ന കുട്ടിക്ക് പാലുള്ളൂ. എന്റെ വികാരങ്ങളെ മാനിച്ചവര്‍ക്ക് നന്ദി. ആരെയും കുറ്റം പറയാനില്ല. ജയ് കമ്മാര സംഭവം.'

Advertisment