Advertisment

'ദിലീപിന് തമിഴ്സിനിമാ ലോകത്ത് ഞങ്ങൾ ഇട്ടിരിക്കുന്ന പേര് 'രാക്ഷസനടികൻ' എന്നാണ്'

author-image
ഫിലിം ഡസ്ക്
New Update

കമ്മാരസംഭവത്തില്‍ ദിലീപിനൊപ്പം തെന്നിന്ത്യൻ താരം സിദ്ധാർധും പ്രധാന വേഷത്തിലെത്തുന്നു. സിദ്ധാർഥിന്റെ ആദ്യ മലയാള ചിത്രം കൂടിയാണിത്.

Advertisment

പതിനേഴ് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഒരു മലയാള സിനിമയിൽ അവസരം ലഭിക്കുന്നതെന്നും അതും ദിലീപിനെ പോലെ ഒരു വലിയതാരത്തിനൊപ്പം ആയതിൽ അതിയായ സന്തോഷമുണ്ടെന്നും ചിത്രത്തിന്റെ ഒാഡിയോ ലോഞ്ചിൽ സിദ്ധാർഥ് പറഞ്ഞു.

publive-image

ഒപ്പം അഭിനയിക്കുന്നവരെ തന്റെ അഭിനയമികവ് കൊണ്ട് മറികടക്കുന്ന നടൻ. അതാണ് ദിലീപ്. അദ്ദേഹത്തിന് തമിഴ്സിനിമാ ലോകത്ത് ഞങ്ങൾ ഇട്ടിരിക്കുന്ന പേര് രാക്ഷസനടികൻ എന്നാണ്. കമ്മാരസംഭവം ഇന്ത്യൻ സിനിമാ ചരിത്രത്തിൽ പുതിയ നാഴികകല്ലാകുെമന്നും ദിലീപിന്റെ കരിയറിൽ തന്നെ മികച്ച ചിത്രമായിരിക്കും ഇതെന്നും സിദ്ധാർഥ് കൂട്ടിചേർ‌ത്തു.

Advertisment