Advertisment

നഷ്ടപ്രണയത്തെ കുറിച്ചുള്ള ഓര്‍മ്മകളുമായി 'കനാ കനാ വാഴ്കിറേൻ' - മ്യൂസിക് വീഡിയോ

author-image
ഫിലിം ഡസ്ക്
New Update

പലപ്പോഴും നമ്മൾ മോഹിച്ച ആളുടെ കൂടെ ജീവിക്കണമെന്ന ആഗ്രഹം യാഥാർഥ്യമാകാറില്ല, കാരണം ആ പ്രണയമൊരിക്കലും സാഫല്യമാകാൻ വിധിച്ചിട്ടില്ലാത്തത് കൊണ്ടാകാം.

Advertisment

പക്ഷെ ആ പ്രണയകാലം അകന്നു പോകുമ്പോഴും തമ്മിൽ പങ്കു വച്ച സുന്ദര നിമിഷങ്ങൾ ഓർമ്മയിൽ തങ്ങും. സജ്‌ന സുധീർ ചിട്ടപ്പെടുത്തിയ പുതിയ ഗാനം "കനാ കനാ വാഴ്കിറേൻ" അങ്ങനെയുള്ള സുന്ദരമായ ഓർമ്മകളെ കുറിച്ചാണ്. ഈ തമിഴ് ഗാനത്തിന്റെ ഗാനരചന നിർവഹിച്ചിരിക്കുന്നത് ചാരു ഹരിഹരനാണ്. വളരെ ഇമോഷണൽ ഭാവത്തോടു കൂടി തന്നെ സജ്‌ന ഈ ഗാനം ആലപിച്ചിരിക്കുന്നു.

അമൽഡ ലിസ്, സിദ്ധാർഥ് രാജേന്ദ്രൻ എന്നിവരാണ് ഈ മ്യൂസിക് വീഡിയോയിൽ അഭിനയിച്ചിരിക്കുന്നത്. സിദ്ധാർഥ് തന്നെയാണ് വീഡിയോയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നതും. ഛായാഗ്രഹണം ഉമാ കുമാരപുരവും ചിത്രസംയോജനം മനുജിത് മോഹനനും നിർവഹിച്ചിരിക്കുന്നു. മ്യൂസിക്247നാണു മ്യൂസിക് വീഡിയോ നിർമിച്ച് റിലീസ് ചെയ്തിരിക്കുന്നത്.

Advertisment