‘എന്റെ വോട്ടവകാശം ഞാന്‍ വിനിയോഗിച്ചു, നിങ്ങളും വിനിയോഗിക്കുക’ – ഒരു മണിക്കൂര്‍ ക്യൂവില്‍ നിന്ന് വോട്ട് രേഖപ്പെടുത്തി മോഹന്‍ലാല്‍

ഫിലിം ഡസ്ക്
Tuesday, April 23, 2019

ലോക്സഭാ തിരഞ്ഞെടുപ്പ് ദിനത്തില്‍ തന്റെ വോട്ടവകാശം വിനിയോഗിച്ച് മോഹന്‍ലാല്‍. ‘എന്റെ വോട്ടവകാശം ഞാന്‍ വിനിയോഗിച്ചു, നിങ്ങളും വിനിയോഗിക്കുക’ എന്ന് വോട്ട് ചെയ്ത വിവരം പങ്കു വെച്ച് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

തിരുവനന്തപുരം നേമത്തെ മുടവന്‍മുകളിലെ ഗവ. സ്‌കൂളിലെ പോളിങ് ബൂത്തിലാണ് മോഹന്‍ലാല്‍ വോട്ട് ചെയ്തത്. വോട്ടിങ് യന്ത്രം കേടായതിനെ തുടർന്ന് ഒരു മണിക്കൂർ ക്യൂവിൽ കാത്തുനിന്ന ശേഷമാണ് വോട്ടു ചെയ്തത്.

നടന്‍ മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും വോട്ടവകാശം രേഖപ്പെടുത്തി. കൊച്ചി പനമ്പിള്ളി നഗറില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.രാജീവിനും യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡനുമൊപ്പമാണ് നടന്‍ വോട്ട് ചെയ്യാനെത്തിയത്. സംവിധായകന്‍ ഫാസില്‍, നടന്മാരായ ടൊവിനോ തോമസ്, ഫഹദ് ഫാസില്‍, അജു വര്‍ഗീസ്, ഉണ്ണിമുകുന്ദന്‍, സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ തുടങ്ങിയവരും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

×