Advertisment

‘രാജുവേട്ടാ കട്ട വെയ്റ്റിങ്’ എന്ന് സുപ്രിയ, ഞാനും വെയ്റ്റിങ് ആണു ചേച്ചീ’യെന്ന്‍ പൃഥ്വിയും. ഏറ്റെടുത്ത് ആരാധകര്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മോഹന്‍ലാല്‍ നായകനാകുന്ന ലൂസിഫർ. ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. അതിനാല്‍ തന്നെ ചിത്രത്തെക്കുറിച്ചുള്ള പൃഥ്വിരാജിന്റെ ഓരോ പോസ്റ്റുകളും ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.

Advertisment

publive-image

ലൂസിഫറിനെക്കുറിച്ച് സുപ്രിയ പറഞ്ഞൊരു കമന്റും അതിന് പൃഥ്വിയുടെ മറുപടിയുമാണ് ആരാധകരുടെ ഇടയിൽ പുതിയ ചർച്ച. മോഹൻലാലിനൊപ്പം നിൽക്കുന്ന ലൂസിഫറിലെ ലൊക്കേഷൻ ചിത്രം പൃഥ്വി പങ്കുവച്ചിരുന്നു. ആയിരണക്കണക്കിന് ആളുകളാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയത്.

publive-image

‘രാജുവേട്ടാ കട്ട വെയ്റ്റിങ്’ എന്നായിരുന്നു ഈ ചിത്രത്തിനു സുപ്രിയ നൽകിയ കമന്റ്. ഉടൻ തന്നെ എത്തി പൃഥ്വിയുടെ മറുപടി, ‘ഞാനും െവയ്റ്റിങ് ആണു ചേച്ചീ’. ആയിരക്കണക്കിന് ലൈക്സ് ആണ് സുപ്രിയയുടെ കമന്റിനും പൃഥ്വിയുടെ മറുപടിക്കും ലഭിച്ചത്.

മാർച്ച് 28ന് ലൂസിഫർ തിയറ്ററുകളിലെത്തും.

Advertisment