Advertisment

'ചാര്‍ലിയില്‍ നായികയാകേണ്ടിയിരുന്നത് ഞാന്‍, പിന്നീട് ആ റോള്‍ പാര്‍വതിയിലേക്ക് പോയി' - മാധുരി

author-image
ഫിലിം ഡസ്ക്
Updated On
New Update

ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് മാധുരി. ദുല്‍ഖര്‍ സല്‍മാന്റെ ശ്രദ്ധേയ ചിത്രം ചാര്‍ളിയില്‍ നായികയായി തന്നെയായിരുന്നു ആദ്യം പരിഗണിച്ചിരുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മാധുരി.

Advertisment

'ദുല്‍ഖര്‍ സല്‍മാന്‍ നായകനായി വേഷമിട്ട് വലിയ ഹിറ്റായ ചാര്‍ലി എന്ന ചിത്രത്തിലെ നായികയാവാനാണ് എനിക്ക് ആദ്യം അവസരം ലഭിച്ചത്. ഓഡിഷന്‍ വഴിയാണ് എന്നെ തിരഞ്ഞെടുത്തത്.

publive-image

പക്ഷേ എന്റെ മലയാളം ശരിയാകാത്തതിനാല്‍ ആ റോള്‍ പാര്‍വതിയിലേക്ക് പോയി. എന്റെ സമയമായിട്ടില്ലെന്ന് മാത്രമേ അപ്പോള്‍ തോന്നിയിരുന്നുള്ളു. അതില്‍ വിഷമമൊന്നുമില്ല വൈകിയാണെങ്കിലും സിനിമയില്‍ അരങ്ങേറാന്‍ സാധിച്ചല്ലോ അത് മതി.

ചാര്‍ലിയുടെ സെറ്റില്‍ വെച്ചാണ് ജോജു ചേട്ടനെ പരിചയപ്പെടുന്നതും പിന്നീട് ജോസഫിലേക്ക് എത്തുന്നതും' - മാധുരി പറയുന്നു. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് മാധുരി ഇക്കാര്യം വ്യക്തമാക്കിയത്.

Advertisment