Advertisment

മഹാവീര്‍ കര്‍ണ്ണന്‍റെ തിരക്കഥയുമായി ആര്‍എസ് വിമല്‍ ശബരിമലയില്‍ എത്തി

author-image
ഫിലിം ഡസ്ക്
New Update

ആര്‍ എസ് വിമല്‍ തമിഴ് സൂപ്പര്‍ താരം വിക്രമിനെ കേന്ദ്രകഥാപാത്രമാക്കിയൊരുക്കുന്ന ചിത്രമാണ് മഹാവീര്‍ കര്‍ണ്ണ. ഈ വര്‍ഷം ഒക്ടോബറിലാണ് ചിത്രത്തിന്റെ ഷൂട്ടിഗ് ആരംഭിക്കുന്നത്. ചിത്രത്തിനായുളള തയ്യാറെടുപ്പുകള്‍ക്കിടെ ചിത്രത്തിന്റെ സംവിധായകനായ ആര്‍എസ് വിമല്‍ ശബരിമലയില്‍ എത്തിയിരിക്കുകയാണ്.

Advertisment

publive-image

മഹാവീര്‍ കര്‍ണ്ണയുടെ പൂര്‍ത്തിയായ തിരക്കഥയുമായാണ് ആര്‍എസ് വിമലും സംഘവും എത്തിയിരിക്കുന്നത്. ആര്‍എസ് വിമലും സംഘവും ശബരിമല ക്ഷേത്രത്തിനു മുന്‍പില്‍ നിന്നെടുത്ത ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ചിത്രം മലയാളത്തിലും തമിഴിലും ഹിന്ദിയിലുമായാണ് ഒരുക്കുന്നത്. റാമോജി ഫിലിം സിറ്റി, ജയ്പൂർ, കാനഡ എന്നിവിടങ്ങളാണ് ലൊക്കേഷൻസ്. 300 കോടി ബഡ്ജറ്റിലായിരിക്കും ചിത്രമൊരുക്കുക.

publive-image

ന്യൂയോര്‍ക്ക് ആസ്ഥാനമായ യുണൈറ്റഡ് ഫിലിം കിങ്ഡം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. 32 ഭാഷകളില്‍ ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കുമെന്നും വിവരമുണ്ട്. വിക്രത്തെ കൂടാതെ ബോളിവുഡില്‍ നിന്നുളള താരങ്ങളും ഹോളിവുഡ് ടെക്‌നീഷ്യന്മാരും ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ആദ്യ൦ പ്രിത്വിരാജിനെയായിരുന്നു ചിത്രത്തിലേക്ക് നായകനായി പ്രഖ്യാപിച്ചത്. പിന്നീട് പ്രിത്വിക്ക് പകരം തമിഴിലെ സൂപ്പര്‍ താരം വിക്രമായിരിക്കും നായകനാവുകയെന്നു വിമല്‍ അറിയിക്കുകയായിരുന്നു.

publive-image

Advertisment