ഗായകൻ അജ്മലിന്റെ ‘മലരേ മൗനമായ് – പൂക്കൾ പൂക്കും തരുണം’ കവർ വേർഷൻ തരംഗമാകുന്നു

ഫിലിം ഡസ്ക്
Saturday, July 7, 2018

പിന്നണി ഗായകനും റിയാലിറ്റി ഷോ താരവുമായ മുഹമ്മദ് അജ്മലിന്റെ ‘മലരേ മൗനമായ് – പൂക്കൾ പൂക്കും തരുണം’ കവർ വേർഷൻ സോഷ്യൽ മീഡിയയിൽ സംഗീത പ്രേമികൾക്കിടയിൽ ശ്രദ്ധയാകർശിക്കുന്നു. നാട്ടിലും വിദേശത്തുമായി നിരവധി സ്റ്റേജ് ഷോകളിൽ ശ്രദ്ധേയനാണ് അജ്മൽ. ഖത്തറിലെ മലയാളം എഫ് എമ്മിൽ ജോലി ചെയ്യുകയാണ് അജ്മലിപ്പോൾ.

ഗായിക ചിത്രയാണ് ഗാനം റീലീസ് ചെയ്തത് . റഹീപ്പ് മീഡിയയാണ് വീഡിയോ, വോക്കൽ & പ്രോഗ്രാം അറേഞ്ച് ചെയ്തത് അലൻ രാജുവും മിക്സിങ് രഞ്ജിത്ത് രവീന്ദ്രനും ചെയ്തിരിക്കുന്നു.

നിലവിൽ ഗോപി സുന്ദറിന്റെ മ്യുസ്സിക് ബാന്റായ ബിഗ് ജിയുടെ ഭാഗമാണ്. മോഹൻലാൽ – പ്രിയദർശൻ – വിദ്യാസാഗർ കൂട്ടുകെട്ടിൽ വിരിഞ്ഞ ഗീതാഞ്ജലി സിനിമയിലെ “മധുമതി വിരിഞ്ഞുവോ” എന്ന് തുടങ്ങുന്ന ഗാനം അജ്മലാണ് പാടിയത്. പിന്നീട് ദീപക് ദേവിന്റെ സംഗീതത്തിൽ ലാവണ്ടർ സിനിമയിലും അജ്മൽ പാടി.

 

×