മോളിവുഡിലെ നിത്യയൗവനത്തിന് പിറന്നാള്‍: മമ്മൂട്ടിയുടെ 67-ാം പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി താരങ്ങള്‍

ഫിലിം ഡസ്ക്
Friday, September 7, 2018

മലയാള സിനിമയിലെ മെഗാതാരം മമ്മൂട്ടിക്ക് ഇന്ന് 67-ാം പിറന്നാള്‍. മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് താരങ്ങള്‍. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, അജു വര്‍ഗീസ് തുടങ്ങിയവര്‍ മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്നു.

‘താങ്കളെന്നും പ്രചോദനമായിരിക്കും. ഒരിക്കല്‍ കൂടി ഒരുമിച്ച് ജോലി ചെയ്യാന്‍ കാത്തിരിക്കുന്നു,’ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസ നേര്‍ന്നുകൊണ്ട് നടന്‍ പൃഥ്വിരാജ് കുറിച്ചു.

‘ഗുരുവിന് പിറന്നാള്‍ ആശംസകള്‍’ എന്നാണ് മമ്മൂട്ടിയോടൊപ്പമുള്ള ചിത്രത്തോടെ ജയസൂര്യ പങ്കുവച്ചത്.

‘മോളിവുഡിലെ നിത്യയൗവനത്തിന് പിറന്നാളാശംസകള്‍ നേരുന്നു’വെന്ന് കുഞ്ചാക്കോ ബോബന്‍ കുറിച്ചു. തന്‍റെയും മമ്മൂട്ടിയുടെയും ഒരേ വസ്ത്രത്തിലുള്ള ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് കുഞ്ചാക്കോ ബോബന്‍ ആശംസ നേര്‍ന്നിരിക്കുന്നത്.

×