സഖാവ് അലക്‌സായി മമ്മൂട്ടിയെത്തുന്ന ‘പരോളി’ന്റെ ടീസര്‍ പുറത്തിറങ്ങി. കാണുക..

Saturday, March 10, 2018

ശരത് സന്ദിത് സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രം പരോളിന്റെ ടീസര്‍ പുറത്തിറങ്ങി. ഫേസ്ബുക്കിലെ ഔദ്യോഗിക പേജിലൂടെ മമ്മൂട്ടി തന്നെയായിരുന്നു ടീസര്‍ റിലീസ് ചെയ്തത്.

പരോള്‍ മമ്മൂക്കയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പരോള്‍. മാസും ക്ലാസും എന്റര്‍ടെയിനറുമടക്കം എല്ലാം സിനിമയിലുണ്ടാവുമെന്ന് ടീസറിലൂടെ വ്യക്തമാണ്. സിനിമയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് അലക്‌സ്. അലക്‌സ് ഒരു സഖാവാണെന്ന് മുന്‍പ് പറഞ്ഞിരുന്നു.

ഇപ്പോള്‍ പുറത്ത് വിട്ട ടീസറില്‍ സഖാവ് അലക്‌സിനെയും കുടുംബനാഥനായ അലക്‌സ് എങ്ങനെയായിരിക്കുമെന്ന് വ്യക്തമായി കാണിച്ചിരിക്കുകയാണ്. മാത്രമല്ല ജയിലില്‍ എത്തിയ അലക്‌സിന്റെ ദൃശ്യങ്ങളും ടീസറിലുണ്ട്.

മമ്മൂട്ടിയ്‌ക്കൊപ്പം സിദ്ദിഖ്, ലാലു അലക്‌സ്, സുരാജ് വെഞ്ഞാറമൂട്, ഇനിയ, മിയ ജോര്‍ജ്, സുധീര്‍ കരമന തുടങ്ങി മലയാളത്തില്‍ തിളങ്ങി നില്‍ക്കുന്ന പല താരങ്ങളും പരോളില്‍ അണിനിരക്കുന്നുണ്ട്. ഈസ്റ്ററിന് മൂന്നോടിയായിട്ടാണ് പരോള്‍ റിലീസിനെത്തുന്നത്. മാര്‍ച്ച് 30 നായിരിക്കും റിലീസ്.

×