‘എന്താ ജോൺസാ കള്ളില്ലേ ?’.. തകര്‍ത്ത് പാടി മമ്മൂട്ടി, ഒപ്പം സിദ്ദിഖും ജോയ് മാത്യുവും

Friday, April 27, 2018

പുതിയ ചിത്രം അങ്കിളില്‍ മമ്മൂട്ടി ആലപിച്ച നാടൻ ശൈലിയിലുള്ള പാട്ട് പുറത്തിറങ്ങി. ‘എന്താ ജോൺസാ കള്ളില്ലേ ?’ എന്നു തുടങ്ങുന്ന ഗാനം മമ്മൂട്ടി പാടുന്നതിന്റെ മെയ്ക്കിങ് വിഡിയോയാണ് പുറത്തു വന്നിരിക്കുന്നത്.

ബിജിബാൽ ഇൗണം കൊടുത്തിരിക്കുന്ന പാട്ട് അതീവരസകരവും മനോഹരവുമായാണ് മമ്മൂട്ടി ആലപിക്കുന്നത്. മെയ്ക്കിങ് വിഡിയോയിൽ ഒരു പാട്ടു പാടുന്ന പിരിമുറക്കങ്ങളൊന്നുമില്ലാതെ അനായാസമായി മമ്മൂട്ടി ഗാനം ആലപിക്കുന്നത് കാണാം.

സംഗീതസംവിധായകനായ ബിജിബാലിനും ചിത്രത്തിന്റെ സംവിധായകനായ ഗിരീഷ് ദാമോദറിനും ഒപ്പമാണ് മമ്മൂട്ടി സ്റ്റുഡിയോയിൽ ഗാനം ആലപിക്കുന്നത്. അങ്കിളിന്റെ തിരക്കഥ രചിച്ച ജോയ് മാത്യുവും നടൻ സിദ്ദിഖും മമ്മൂട്ടിക്കൊപ്പമുണ്ട്.

ഇവരോടൊക്കെ രസകരമായി ഇടപെട്ട് തമാശരൂപേണയുള്ള ആംഗ്യങ്ങൾ കാണിച്ചാണ് മെഗാസ്റ്റാർ പാട്ടു പാടുന്നത്. വായ്മൊഴിയായി പകർന്നു വന്ന ഇൗ നാടൻ പാട്ടിന് അൽപം മാറ്റങ്ങളൊക്കെ വരുത്തിയാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തിലെ ഒരു പ്രധാന രംഗത്തിൽ ഇൗ ഗാനവുമുണ്ടാകും.

×