Advertisment

മഞ്ജു വാരിയറുടെ ‘ടെൻ ഇയർ ചാലഞ്ച്' - ചിത്രം പങ്കുവച്ച് സന്തോഷ് ശിവന്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

ത്തു വർഷം മുമ്പുള്ള ചിത്രം പോസ്റ്റ് ചെയ്ത് സമൂഹമാധ്യമത്തിൽ താരമാകുന്ന പുതിയ ചാലഞ്ച് തരംഗമാകുകയാണ്. സാധാരണക്കാർ മുതൽ സിനിമാ താരങ്ങൾ വരെ ഇതിന്റെ പുറകെയാണ്.

Advertisment

publive-image

ഇപ്പോഴിതാ മഞ്ജു വാരിയറിന്റെ ‘ടെൻ ഇയർ ചാലഞ്ചുമായി’ സംവിധായകൻ സന്തോഷ് ശിവൻ എത്തിയിരിക്കുകയാണ്. പത്തുവർഷത്തെ ഇടവേളകളിലുള്ള മഞ്ജുവിന്റെ രണ്ട് ചിത്രങ്ങളാണ് സംവിധായകൻ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്.

1998ൽ മലയാളി മങ്കയായി അണിഞ്ഞൊരുങ്ങിയുള്ള മഞ്ജുവിന്റെ ചിത്രവും 2018ൽ അദ്ദേഹം തന്നെ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജില്ലിലെ മഞ്ജുവിന്റെ ഇതേ രൂപത്തിലുള്ള ചിത്രവുമാണ് ഉള്ളത്. രണ്ട് ചിത്രങ്ങളിലും അതീവ സുന്ദരിയാണ് മഞ്ജു.

Advertisment