പുത്തന്‍ ലുക്കില്‍ മഞ്ജുവാര്യര്‍, വീഡിയോ വൈറലാകുന്നു

Monday, May 28, 2018

മോഡേണ്‍ വേഷത്തിലും നാടന്‍ വേഷത്തിലും ഒരേപോലെ തിളങ്ങുന്ന മഞ്ജു വാര്യരുടെ പുതിയ ലുക്കിലുള്ള വീഡിയോ വൈറലാകുന്നു. സുഹൃത്തും നടിയുമായി നിരഞ്ജന അനൂപിനെ മഞ്ജു വാര്യര്‍ സന്ദര്‍ശിക്കാനെത്തിയ വീഡിയോ ആണ് വൈറലാകുന്നത്.

മോഹന്‍ലാല്‍ നായകനായ ഒടിയനില്‍ ആണ് മഞ്ജു വാര്യര്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ പ്രഭ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്.

മോഹന്‍ലാല്‍ ആരാധികയുടെ കഥ പറഞ്ഞ മോഹന്‍ലാല്‍ ആണ് മഞ്ജു വാര്യര്‍ നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. ചിത്രത്തില്‍ മോഹന്‍ലാല്‍ ആരാധികയായ മീനുക്കുട്ടിയുടെ വേഷത്തിലാണ് മഞ്ജു വാര്യര്‍ അഭിനയിച്ചത്.

×