Advertisment

രാജാവിന്റെ മകനിലെ ഫോണ്‍ നമ്പരുള്ള കാര്‍ ഓടിച്ച് ലാലേട്ടനെ അനുകരിച്ച് മീനാക്ഷി. വീഡിയോ ..

author-image
ഫിലിം ഡസ്ക്
New Update

ബാലതാരമായി എത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് മീനാക്ഷി. ഇപ്പോള്‍ കാറോടിച്ച് ഞെട്ടിച്ചിരിക്കുകയാണ് ഈ കൊച്ചു താരം. മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ രാജാവിന്റെ മകനിലെ ഫോണ്‍ നമ്പരുള്ള കാര്‍ ഓടിച്ചാണ് മീനാക്ഷി എത്തിയത്.

കൂടാതെ മോഹന്‍ലാലിനെ അനുകരിച്ച് തോള്‍ ചെരിച്ചാണ് മീനാക്ഷി കാറില്‍ നിന്നും ഇറങ്ങുന്നത്. ലൈസന്‍സ് ഇല്ലെങ്കിലും ഇതില്‍ നിയമലംഘനം ഒന്നും തന്നെയില്ലെന്നാണ് താരം അഭിപ്രായപ്പെട്ടിരിക്കുന്നത്.

താരത്തിന്റെ പോസ്റ്റിന് നിരവധി ലൈക്കുകളും കമന്റുകളുമാണ് വന്നിരിക്കുന്നത്.

Advertisment