Advertisment

'എനിക്കറിയാം ഈ സിനിമ എന്താണെന്നും എന്തിനെക്കുറിച്ചാണെന്നും.. കാത്തിരിക്കാൻ വയ്യ ലാലേട്ടാ' - പൃഥ്വിരാജ്

author-image
ഫിലിം ഡസ്ക്
New Update

മോഹൻലാൽ സംവിധായകനാകുന്നു എന്ന വാർ‌ത്ത വലിയ ആവേശത്തോടെയാണ് സിനിമാപ്രേമികള്‍ ഏറ്റെടുത്തത്. സംവിധായകനാകാൻ ഒരുങ്ങുന്ന മോഹൻലാലിന് ആശംസകൾ നേർന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ്.

Advertisment

publive-image

‘എനിക്കറിയാം ഈ സിനിമ എന്താണെന്നും എന്തിനെക്കുറിച്ചാണെന്നും. ആ സിനിമയെക്കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാടും എനിക്കറിയാം. കാത്തിരിക്കാൻ വയ്യ ലാലേട്ടാ. താങ്കൾക്ക് എല്ലാവിധ ആശംസകളും. ഇന്ത്യൻ സിനിമയിലെ തന്നെ പ്രഗദ്ഭന്മാരിലൊരാളായ ജിജോ സാറിന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവിന്റെ ഭാഗമായതിന് താങ്കൾക്ക് നന്ദി.’ പഥ്വി ഫെയ്സ്ബുക്കിൽ കുറിച്ചു.

‌ബ്ലോഗിലൂടെയാണ് താന്‍ ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്ത മോഹന്‍ലാല്‍ ആരാധകരെ അറിയിച്ചത്.

Advertisment