Advertisment

'ഒടുവില്‍ ആ വിസ്മയവും സംഭവിക്കുന്നു. കാലത്തിന്റെ കൈനീട്ടം. ശുഭവാര്‍ത്തയുടെ ഉയിര്‍പ്പ്. ലാലേട്ടന് ആശംസകള്‍' - മഞ്ജുവാര്യര്‍

author-image
ഫിലിം ഡസ്ക്
New Update

മോഹന്‍ലാല്‍ സംവിധായകനാകുന്നു എന്ന വാര്‍ത്ത ആരാധകര്‍ ആവേശത്തോടെയാണ് കേട്ടത്. നടനും സംവിധായകനുമായ പൃഥ്വിരാജ്, ടൊവിനോ തോമസ് തുടങ്ങി നരവധി താരങ്ങളാണ് മഹാനടന് ആശംസകളുമായി രംഗത്തെത്തിയത്. ഇപ്പോള്‍ മോഹന്‍ലാലിന് ഭാവുകങ്ങള്‍ നേര്‍ന്ന് നടി മഞ്ജു വാര്യരും രംഗത്തെത്തിയിരിക്കുകയാണ്.

Advertisment

publive-image

'ഒടുവില്‍ ആ വിസ്മയവും സംഭവിക്കുന്നു. നമ്മുടെ പ്രിയങ്കരനായ ലാലേട്ടന്‍ സംവിധായകനാകുന്നു. കാലത്തിന്റെ കൈനീട്ടം. ശുഭവാര്‍ത്തയുടെ ഉയിര്‍പ്പ്. ലാലേട്ടന് ആശംസകള്‍, അഭിനന്ദനങ്ങള്‍....!' - മഞ്ജു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വാര്‍ത്ത പങ്കുവച്ചുകൊണ്ടു പൃഥ്വിരാജ് കുറിച്ചതിങ്ങനെ;

'എനിക്കറിയാം ഈ ചിത്രം എന്താണെന്ന്.. അതുപോലെ ഈ ചിത്രത്തെക്കുറിച്ചുള്ള അങ്ങയുടെ കാഴ്ചപ്പാടും.. കാത്തിരിക്കാന്‍ വയ്യ ലാലേട്ടാ.. എല്ലാ വിധ ആശംസകളും... ഇന്ത്യന്‍ സിനിമയിലെ തന്നെ ഇതിഹാസങ്ങളില്‍ ഒരാളായ ജിജോ സാറിനെ മലയാള സിനിമയിലേക്ക്  തിരികെ കൊണ്ടുവരുന്നതില്‍ ഒരു ഭാഗമായതിന് നന്ദി...'

Advertisment