വീണ്ടും മോഹന്‍ലാലിന്റെ ‘ലാലിസം’. ചുണ്ടനക്കി പറ്റിച്ചെന്ന് ആരാധകര്‍. വീഡിയോ

ഫിലിം ഡസ്ക്
Monday, June 11, 2018

കേരളം ആതിഥേയത്വം വഹിച്ച ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് മോഹന്‍ലാല്‍ നടത്തിയ ‘ലാലിസം’ എന്ന ഷോ വന്‍ വിവാദമായിരുന്നു. രതീഷ് വേഗയായിരുന്നു പരിപാടിയുടെ സംഗീത സംവിധായകന്‍.

പിന്നണിയില്‍ ഗാനം വച്ച് മോഹന്‍ലാലും സംഘവും ചേര്‍ന്ന് വെറുതെ ചുണ്ടനക്കി തങ്ങളെ കബളിച്ച് എന്നാരോപിച്ച് ആരാധകര്‍ അന്ന് രംഗത്ത് വന്നിരുന്നു.

ഇപ്പോഴിതാ സമാനമായി മറ്റൊരു സംഭവം കൂടി. ഓസ്ട്രേലിയയില്‍ തന്റെ ആരാധകര്‍ക്കായി ഒരുക്കിയ സ്റ്റേജ് ഷോയില്‍ മോഹന്‍ലാല്‍ നടത്തിയത് ‘ലാലിസ’മാണെന്ന് ആരോപണം. നടി പ്രയാഗ മാര്‍ട്ടിനൊപ്പം ചേര്‍ന്ന് ആലപിച്ച യുഗ്മഗാനം വെറും ചുണ്ടനക്കമാണെന്നാണ് ആരോപണമുയരുന്നത്.

ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം എന്ന് തുടങ്ങുന്ന ഗാനം ഇരുവരും ചേര്‍ന്നാലപിക്കുമ്പോഴാണ് മോഹൻലാലിന് അബദ്ധം പിണഞ്ഞത്. അനുപല്ലവി തുടങ്ങുമ്പോള്‍ മോഹന്‍ലാല്‍ മൈക്ക് മാറ്റിപിടിച്ചിരിക്കുകയായിരുന്നു. എന്നാല്‍ പിന്നണിയില്‍ ഗാനം അപ്പോഴേക്കും തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.

×